Image

കുവൈറ്റില്‍ ട്രാസ്‌ക്‌ 'കളിയും കാര്യവും' പരിപാടി സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 21 June, 2012
കുവൈറ്റില്‍ ട്രാസ്‌ക്‌ 'കളിയും കാര്യവും' പരിപാടി സംഘടിപ്പിച്ചു
കുവൈറ്റ്‌: തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ (ട്രാസ്‌ക്‌) ജൂണ്‍ എട്ടിന്‌ സംഘടിപ്പിച്ച കളിയും കാര്യവും എന്ന പരിപാടി പ്രവാസി മലയാളികള്‍ക്കിടയില്‍ വേറിട്ടൊരനുഭവമായി.

പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തിന്‌ ട്രാസ്‌ക്‌ കളിക്കളം പ്രസിഡന്റ്‌ മാസ്റ്റര്‍ രാഹുല്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കളിക്കളം സെക്രട്ടറി മാസ്റ്റര്‍ സ്റ്റീവന്‍ സെബാസ്റ്റ്യന്‍ സ്വാഗതം ആശംസസിച്ചു. യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ കുമാരി ആന്നലിന്‍ ചാക്കോ പ്രോഗ്രാം അവതാരകയായിരുന്നു.

ട്രാസ്‌ക്‌ പ്രസിഡന്റ്‌ അജിത്‌ മേനോന്‍ ഉദ്‌ഘാടനം നിര്‍വഹിച്ച കളിയും കാര്യവും പരിപാടിയില്‍ കുട്ടികള്‍ക്ക്‌ വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വനിതാ വേദി പ്രസിഡന്റ്‌ കൊച്ചുറാണി വിന്‍സെന്റ്‌, കളിക്കളം ണ്‍വീനര്‍ പോള്‍സി ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബോര്‍ഡ്‌ എക്‌സാമിന്‌ ഉയര്‍ന്ന മാര്‍ക്കുനേടിയ കുട്ടികളെ കൊച്ചുറാണി വിന്‍സെന്റ്‌ അഭിനന്ദിച്ചു. കളിക്കളം ജോയിന്റ്‌ സെക്രട്ടറി റെയ്‌ച്ചല്‍ ബിനോയ്‌ യോഗത്തിനു നന്ദി പറഞ്ഞു.

ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അധ്യാപികമാരായ ഉമാ മഹേശ്വരി, പുഷ്‌പലത എന്നിവര്‍ വ്യക്തിത്വ വികസനം, സ്‌ട്രൈസ്‌ ആന്‍ഡ്‌ റിലീഫ്‌ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്‌ എടുത്തു. ജോണ്‍ ആര്‍ട്ട്‌ അവതരിപ്പിച്ച കാരിക്കേച്ചര്‍ കുട്ടികളില്‍ ആകാംഷ ഉളവാക്കി.

എട്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി സുജിത്‌ നടത്തിയ വണ്‌ടര്‍ വേള്‍ഡ്‌ എന്ന പരിപാടി അവതരിപ്പിച്ചു. സാദിയ ഗ്രൂപ്പ്‌ ലഘുഭക്ഷണം വിതരണം ചെയ്‌തു.

ട്രാസ്‌ക്‌ പ്രസിഡന്റ്‌ അജിത്‌ മേനോന്‍, കൊച്ചുറാണി വിന്‍സെന്റ്‌, രാധിക രാജേന്ദ്രന്‍ എന്നിവര്‍ ജോണ്‍ ആര്‍ട്ട്‌, ഉമാ മഹേശ്വരി പുഷ്‌പലത എന്നിവര്‍ക്ക്‌ ഉപഹരാം നല്‍കി.
കുവൈറ്റില്‍ ട്രാസ്‌ക്‌ 'കളിയും കാര്യവും' പരിപാടി സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക