Image

മുലായത്തിനിതെരായ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് ആല്‍വി

Published on 20 June, 2012
മുലായത്തിനിതെരായ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് ആല്‍വി
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബിജെപി ഏജന്റാണെന്ന പരാമര്‍ശം തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി. പൊതുയോഗത്തില്‍വെച്ചാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തിലല്ലെന്നും ആല്‍വി പറഞ്ഞു. ഇതുസംബന്ധിച്ച പാര്‍ട്ടി നിലപാട് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആല്‍വി പറഞ്ഞു. മുലായത്തിനെതിരായ പരാമര്‍ശത്തെത്തുടര്‍ന്ന് ആല്‍വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തുവന്നിരുന്നു. ഇത് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള സഹകരണത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയ്ക്കിടെയാണ് വിശദീകരണവുമായി ആല്‍വി തന്നെ രംഗത്തെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക