Image

നജീബ്‌ മാസ്റ്റര്‍ക്ക്‌ ആര്‍എസ്‌സി കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 20 June, 2012
നജീബ്‌ മാസ്റ്റര്‍ക്ക്‌ ആര്‍എസ്‌സി കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക്‌ മടങ്ങുന്ന റിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈറ്റ്‌ നാഷണല്‍ കമ്മിറ്റി അംഗവും ഫഹാഹീല്‍ സോണല്‍ കണ്‍വീനറുമായ നജീബ്‌ മാസ്റ്റര്‍ക്ക്‌ നാഷണല്‍ പ്രവര്‍ത്തക സമിതി യോഗം യാത്രയയപ്പ്‌ നല്‍കി.

മംഗഫ്‌ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്‌തുവന്ന നജീബിന്‌ നാട്ടില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ്‌ പ്രവാസം മതിയാക്കിയത്‌. ചുരങ്ങിയ കാലയളവിലെ തന്റെ പ്രവാസ ജീവിതം പ്രവാസികളുടെ നന്മക്കായി വിനിയോഗിച്ച അദ്ധേഹം ആര്‍ എസ്‌സിയിലും ഐസിഎഫിലും സജീവ സാനിധ്യമായിരുന്നു.

തുടര്‍ന്നും സാമൂഹികോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമാകാന്‍ അദ്ദേഹത്തിന്‌ കഴിയട്ടെ എന്ന്‌ ആര്‍എസ്‌സി ആശംസയില്‍ പറഞ്ഞു. അബ്ദുള്ള വടകര ആധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും സാദിഖ്‌ കൊയിലാണ്‌ടി നന്ദിയും പറഞ്ഞു.
നജീബ്‌ മാസ്റ്റര്‍ക്ക്‌ ആര്‍എസ്‌സി കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക