Image

അമീര്‍ ഖാന്‍ നാളെ പാര്‍ലമെന്റില്‍

Published on 19 June, 2012
അമീര്‍ ഖാന്‍ നാളെ പാര്‍ലമെന്റില്‍
മുംബൈ: സത്യമേവ ജയതേ ടിവി റിയാലിറ്റി ഷോയിലൂടെ ഡോക്ടര്‍മാരെ വിമര്‍ശിച്ച ബോളിവുഡ് നടന്‍ അമീര്‍ ഖാനും കൂട്ടരും നാളെ പാര്‍ലമെന്റിന്റെ പ്രത്യേക പാനലിനു മുന്നില്‍ ഹാജരാകും. രാജ്യസഭാ വാണിജ്യ വിഭാഗം സ്റാന്‍ഡിംഗ് കമ്മിറ്റി തലവന്‍ ശാന്താകുമാറിനു മുമ്പാകെയാണ് അമീര്‍ഖാനും കൂട്ടരും ഹാജരാകുക. നിസാര അസുഖങ്ങള്‍ക്കു വിലയേറിയ മരുന്നും മറ്റും രോഗികള്‍ക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതായി അമീര്‍ഖാന്‍ ഷോയിലൂടെ പറഞ്ഞു. തുടര്‍ന്ന് ഐഎംഎ രംഗത്തുവരികയും അമീര്‍ഖാന്‍ മാപ്പുപറയണമെന്നാവശ്യപ്പെടുകയും ചെയ്തു. അമീര്‍ ഖാന്‍ ഇതു നിഷേധിച്ചു. സത്യമേവ ജയതേയിലൂടെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ഖാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. പാര്‍ലമെന്റ് അടുത്തിടെയാണ് കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് നിയമം പാസാക്കിയത്. ഈ പ്രത്യേക സാഹചര്യത്തിലാണ് അമീര്‍ഖാന്‍ പാര്‍ലമെന്റിന്റെ പാനലിനു മുന്‍പാകെ അമീര്‍ഖാന്‍ ഹാജരാകുന്നത്. രാജ്യത്ത് മാറ്റ ങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ ഇത്തര ത്തിലാണു ശ്രമിക്കുന്നതെന്നും ബോളിവുഡിന്റെ മിസ്റര്‍ പെര്‍ ഫക്ഷനിസ്റ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക