Image

എയര്‍ ഇന്ത്യ സമരം; സ്വകാര്യ വിമാനകമ്പനികള്‍ വന്‍ ലാഭം കൊയ്യുന്നു

Published on 19 June, 2012
എയര്‍ ഇന്ത്യ സമരം; സ്വകാര്യ വിമാനകമ്പനികള്‍ വന്‍ ലാഭം കൊയ്യുന്നു
നെടുമ്പാശേരി: നാല്പതു ദിവസത്തിലേറെയായി തുടരുന്ന പൈലറ്റുമാരുടെ സമരം കേന്ദ്ര പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയെ തളര്‍ത്തുമ്പോള്‍ സ്വകാര്യ വിമാനകമ്പനികള്‍ വന്‍ ലാഭം കൊയ്യുന്നു. സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഇടപെടാത്തതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്െടന്ന് എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നു. ദിവസേന 12 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് ഈ സമരം മൂലമുണ്ടാകുന്ന നഷ്ടം. ഗള്‍ഫ് മേഖലയില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. ഗള്‍ഫ് മലയാളികള്‍ കുടുംബത്തോടെ നാട്ടിലേക്കു പോരുന്നത് ഈ കാലയളവിലാണ്. ഗള്‍ഫ് സെക്ടറിലെ ഫ്ളൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയമാണിത്. ഇതിനിടെ എയര്‍ ഇന്ത്യ ഫ്ളൈറ്റുകളില്‍ 20 ശതമാനം വെട്ടികുറച്ചിരിക്കയാണ്. ഇതിന്റെ നേട്ടം വിദേശ വിമാനകമ്പനികള്‍ക്കും ഇന്ത്യയിലെ സ്വകാര്യ എയര്‍ലൈനുകള്‍ക്കുമാണ് ലഭിക്കുന്നത്. ഗള്‍ഫ് മേഖലയില്‍നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 40,000 മുതല്‍ 50,000 രൂപവരെ ആയി ഉയര്‍ന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക