Image

പാക് ഗായികയും പിതാവും വെടിയേറ്റു മരിച്ചു

Published on 19 June, 2012
പാക് ഗായികയും പിതാവും വെടിയേറ്റു മരിച്ചു
ഇസ്‌ലാമാബാദ്: താലിബാന്റെ നിരോധനം വകവയ്ക്കാതെ സംഗീതപരിപാടികള്‍ നടത്തിയ പാക് ഗായിക ഗസല ജാവേദിനെയും പിതാവിനെയും ബൈക്കിലെത്തിയ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. സ്വാത്ത് താഴ്‌വരയില്‍ ജനിച്ച ജാവേദിന്റെ പഷ്ടോ ഭാഷയിലുള്ള ഗാനങ്ങളുടെ റിക്കാര്‍ഡുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞിരുന്നു. 

ഇന്നലെ പെഷവാറിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ നിന്നു മടങ്ങുമ്പോഴാണ് ഗായികയുടെ കാറിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിച്ചത്. ജാവേദിന്റെ ഭര്‍ത്താവ് ജഹാംഗീര്‍ ഖാന് ഈ കൊലപാതകവുമായി ബന്ധമുണേ്ടാ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ജഹാംഗീറില്‍നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ജാവേദ് ഈയിടെ കേസ് ഫയല്‍ ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക