Image

ധോണി സച്ചിനേക്കാള്‍ ധനികന്‍

Published on 19 June, 2012
ധോണി സച്ചിനേക്കാള്‍ ധനികന്‍
ന്യൂഡല്‍ഹി: സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, ടെന്നിസ് താരം നുവാക് ജോക്കോവിച്ച്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരെ വരുമാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി പിന്നിലാക്കി. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പുതിയ കണക്കില്‍ ധോണി 31-ാം സ്ഥാനത്താണ്. പട്ടികയില്‍ ജോക്കോവിച്ച് (62), ബോള്‍ട്ട് (63), സച്ചിന്‍ (78) എന്നീ സ്ഥാനങ്ങളിലാണ്. ഫുട്‌ബോള്‍ താരങ്ങളായ ഫെര്‍ണാണ്‌ടോ ടോറസും വെയ്ന്‍ റൂണിയും പട്ടികയില്‍ ധോണിയുടെ പിന്നിലാണ്. 

അമേരിക്കയുടെ ബോക്‌സിംഗ് താരം ഫ്‌ളോയ്ഡ് മേയ്‌വെതറാണ് പട്ടികയില്‍ ഒന്നാമത്. 85 മില്യണ്‍ ഡോളറാണ് മേയ്‌വെതറിന്റെ സമ്പത്ത്. കാലങ്ങളായി വരുമാനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ടെന്നിസ് താരം റോജര്‍ ഫെഡറര്‍, ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം എന്നിവര്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. വനിതകളില്‍ റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവയാണ് മുന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക