Image

സദാനന്ദ ഗൗഡയ്ക്ക് യെദിയൂരപ്പ വിഭാഗത്തിന്റെ അന്ത്യശാസനം

Published on 19 June, 2012
സദാനന്ദ ഗൗഡയ്ക്ക് യെദിയൂരപ്പ വിഭാഗത്തിന്റെ അന്ത്യശാസനം
ബാംഗളൂര്‍: കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ ആഭ്യന്തരകലഹം വീണ്ടും മൂര്‍ച്ഛിക്കുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്ക് യെദിയൂരപ്പ വിഭാഗം അന്ത്യശാസനം നല്‍കി. ബാംഗളൂരില്‍ യോഗം ചേര്‍ന്നാണ്‌യെദിയൂരപ്പ വിഭാഗം ആവശ്യമുന്നയിച്ചത്.

യെദിയൂരപ്പ വിഭാഗത്തിലെ ശക്തനായ നേതാവായ പൊതുമരാമത്ത് മന്ത്രി സി.എം. ഉദാസിയുടെ വസതിയിലായിരുന്നു യോഗം. 40 എംഎല്‍എമാരും ഏഴ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളും മൂന്ന് എംപിമാരും യോഗത്തില്‍ പങ്കെടുത്തതായി ഉദാസി പറഞ്ഞു. യെദിയൂരപ്പ ഡല്‍ഹിയിലെത്തി പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക