Image

കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണം -ഐ.എം.സി.സി.

Published on 19 June, 2012
കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണം -ഐ.എം.സി.സി.
ദുബായ്: മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിനൊരു പരിഹാരമെന്നോണം മുന്‍പ് കൊച്ചിയിലേക്കുണ്ടായിരുന്ന കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാനായി സംസ്ഥാന സര്‍ക്കാറും കേന്ദ്ര പ്രവാസികാര്യ വകുപ്പും മുന്‍കൈയെടുക്കണമെന്ന് ഐ.എം.സി.സി. ദുബായ് കമ്മിറ്റി ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം നല്‍കിയിരുന്ന കപ്പല്‍ സര്‍വീസ് നീണ്ട പരാധീനതകള്‍ നിരത്തി വിമാനക്കമ്പനികളുടെയും മറ്റും സമ്മര്‍ദഫലമായാണ് നിര്‍ത്തലാക്കിയത്.

വളരെ കുറഞ്ഞ യാത്രനിരക്കും 100 കിലോയോളം ലഗേജ് കൊണ്ട് പോകാനുള്ള സൗകര്യവും നേരത്തേ ലഭ്യമായിരുന്നു. യാത്രാസമയം കൂടുതലാണെങ്കില്‍ കൂടിയും മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസ് തുടങ്ങാനായാല്‍ പ്രവാസികളായ മലയാളികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വീണ്ടും കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്‌സഫലമായില്ല.

വിമാനസമരം അനന്തമായി നീണ്ടു പോകുന്നതിനാല്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് ബദല്‍ സംവിധാനം തേടുകയാണ് അഭികാമ്യമെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് വിദേശമലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും താമസംവിനാ ഇതിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നും പത്രക്കുറിപ്പില്‍ ഐ.എം.സി.സി. ആവശ്യപ്പെട്ടു. കപ്പല്‍ സര്‍വീസ് ഇതിനൊരു പരിഹാരമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക