Image

സാമൂഹ്യോദ്‌ഗ്രഥനത്തിന്‌ യുവത മുന്നോട്ട്‌ വരണം: ഡോ. സന്ദീപ്‌ പാണ്ഡെ

എം.കെ. ആരിഫ്‌ Published on 19 June, 2012
സാമൂഹ്യോദ്‌ഗ്രഥനത്തിന്‌ യുവത മുന്നോട്ട്‌ വരണം: ഡോ. സന്ദീപ്‌ പാണ്ഡെ
ദോഹ: വിദ്യാഭ്യാസം നേടുന്നതിലൂടെ സാമൂഹ്യോദ്‌ഗ്രഥനത്തിന്‌ സമൂഹത്തെ പ്രാപ്‌തരാക്കാന്‍ യുവാക്കള്‍ മുന്നോട്ട്‌ വരണമെന്നും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മാഗ്‌സാസെ അവാര്‍ഡ്‌ ജേതാവുമായ ഡോ. സന്ദീപ്‌ പാണ്ഡെ. യൂത്ത്‌ഫോറം സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ കരിയറിസത്തിനു പിന്നാലെ പോകരുതെന്നും സമൂഹത്തിന്ന്‌ കൂടി ഗുണകരമാവുന്നതാക്കി മാറ്റണം വിദ്യാഭ്യാസമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥതന്നെ യുവാക്കളില്‍ ദുസ്വാധീനമുണ്‌ടാക്കുന്നതാണ്‌. അതുകൊണ്‌ടാണ്‌ ഏറ്റവും കൂടുതല്‍ അഴിമതിചെയ്യുന്നത്‌ അഭ്യസ്‌തവിദ്യരായിപ്പോകുന്നത്‌. എങ്ങനെ കൂടുതല്‍ കൊള്ളയടിക്കാമെന്ന പാഠമാണ്‌ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ തലമുറയിലെ കുട്ടികളെ പഠിക്കുന്നത്‌, ഇതാണ്‌ യുവ സമൂഹത്തെ സ്വാധീനിക്കുന്നത്‌. ഈ സ്ഥിതി വിശേഷം മാറുകയും സമൂഹത്തെ സേവിക്കുന്ന മനസുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയും വേണം. യുവാക്കള്‍ക്ക്‌ ഇതിന്ന്‌ സാധിക്കും ചുറ്റുമുള്ള രാജ്യങ്ങളില്‍ യുവാക്കള്‍ക്ക്‌ ഇതിന്ന്‌ സാധിച്ചിട്ടുണെ്‌ടന്ന്‌ അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്‌ടാവ്‌ മൂസ സൈനുല്‍ മൂസ, ഡോ. അലി ഇദരീസ്‌ (അല്‍ഫനാര്‍), ഖത്തര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഡയറക്ടര്‍ ത്വാരിഖ്‌ ആല്‌മഹ്മൂദ്‌, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ ഗിരീഷ്‌ കുമാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂത്ത്‌ഫോറം തൊഴിലന്വേഷകര്‍ക്കായി പുറത്തിറക്കിയ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം അബൂബക്കര്‍ സിദ്ധിഖ്‌ സ്‌കൂള്‍ ഡയറക്ടര്‍ അബ്ദുള്‍ മജീദ്‌ അല്‍ഹാഷിമി നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ മെഹ്‌ഫില്‍ സന്ധ്യക്ക്‌ മുഹമ്മദ്‌ കുട്ടി നേതൃത്വം നല്‍കി. വിവിധ ഗായകര്‍ ഗാനങ്ങളലാപിച്ചു. 2000 യുവാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കല്‍, തൊഴിലന്വേഷണം, എന്നിവക്കായി പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു.
സാമൂഹ്യോദ്‌ഗ്രഥനത്തിന്‌ യുവത മുന്നോട്ട്‌ വരണം: ഡോ. സന്ദീപ്‌ പാണ്ഡെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക