Image

തിരുവനന്തപുരം സ്വദേശി ദേവരാജന്‍ റിയാദില്‍ നിര്യാതനായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 19 June, 2012
തിരുവനന്തപുരം സ്വദേശി ദേവരാജന്‍ റിയാദില്‍ നിര്യാതനായി
റിയാദ്‌: കഴിഞ്ഞ 27 വര്‍ഷക്കാലം റിയാദില്‍ തുന്നല്‍ ജോലി ചെയ്‌തു വരികയായിരുന്ന തരുവനന്തപുരം മണക്കാട്‌ സ്വദേശിയും പേരൂര്‍ക്കടയില്‍ സ്ഥിരതാമസക്കാരനായ ബി. ദേവരാജന്‍ റിയാദിലെ ഷുമൈസി ആശുപത്രിയില്‍ ഹൃദയസ്‌തംഭനം മൂലം നിര്യാതനായി. തിരുവനന്തപുരം ജില്ലാ കൂട്ടായ്‌മയായ ടെക്‌സയുടെ പ്രവര്‍ത്തകനായിരുന്നു.

ഹൃദ്രോഗ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന്‌ താമസസ്ഥലത്തു വച്ചു പെട്ടെന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന ഷുമൈസി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വിദഗ്‌ധ ചികില്‍സ ലഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവരാജന്റെ സഹോദരന്‍ മുരുകന്‍, ടെക്‌സാ പ്രവര്‍ത്തകസമിതി അംഗം രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ ദേവരാജനെ അഡ്‌മിറ്റ്‌ ചെയ്‌തതു മുതല്‍ ആശുപത്രിയിലുണ്‌ടായിരുന്നു. ആശുപത്രിയിലെ മലയാളി നഴ്‌സ്‌ ബെയിസി സോണിയും സഹായത്തിനുണ്‌ടായിരുന്നു.

പരേതന്റെ ഭാര്യ അജിത തിരുവനന്തപുരം ഇഎസ്‌ഐ ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്‌. മകന്‍ അനീഷ്‌ (23) തക്കല എന്‍ജിനിയറിംഗ്‌ കോളജിലും മകള്‍ അമ്മു(20) കോയമ്പത്തൂരിലെ മറൈന്‍ എന്‍ജിനീയറിംഗ്‌ കോളജിലും പഠിക്കുന്നു.

ദേവരാജന്റെ അകാല വേര്‍പാടില്‍ ടെക്‌സാ പ്രവര്‍ത്തകസമിതി യോഗം അനുശോചിച്ചു.
തിരുവനന്തപുരം സ്വദേശി ദേവരാജന്‍ റിയാദില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക