Image

ഇസ്‌മായില്‍ റാവുത്തര്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍െറ ഉപദേശക സമിതിയില്‍

Published on 18 June, 2012
ഇസ്‌മായില്‍ റാവുത്തര്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍െറ ഉപദേശക സമിതിയില്‍
ദുബായ്‌: കേന്ദ്ര ഭക്ഷ്യസിവില്‍ സപൈ്‌ളസ്‌ മന്ത്രാലയത്തിന്‍െറ കേരള സംസ്ഥാന ഉപദേശക സമിതിയിലേക്ക്‌ ഇസ്‌മായില്‍ റാവുത്തറെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തു. ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാണെന്ന്‌ ഉറപ്പാക്കുന്നതിനുള്ള സമിതിയാണിത്‌. എം.മകെ. രാഘവന്‍ എം.പിയാണ്‌ ചെയര്‍മാന്‍.

ഗള്‍ഫിലെ പ്രമുഖ വസ്‌ത്ര വ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗ്രൂപിന്‍െറ മാനേജിങ്‌ ഡയറക്ടറായ ഇസ്‌മായില്‍ റാവുത്തര്‍ നോര്‍ക്ക റൂട്ട്‌സിന്‍െറ ഡയറക്ടര്‍ കൂടിയാണ്‌. കേരളത്തിലെ കാര്‍ഷിക മേഖലയിലും സജീവ സാന്നിധ്യമായ അദ്ദേഹത്തിന്‌ കഴിഞ്ഞ വര്‍ഷം കേരളത്തിലെ മികച്ച കര്‍ഷകനുള്ള `പൈനാപ്പിള്‍ ശ്രീ' അവാര്‍ഡും ലഭിച്ചിരുന്നു.

കേരള സര്‍വകലാശാലയില്‍ നിന്ന്‌ എന്‍ജിനീയറിങ്‌ ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.ബി.എയും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്‍റില്‍ നിന്ന്‌ റീട്ടെയില്‍ മാനേജ്‌മെന്‍റ്‌ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌.
എറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ , കര്‍ഷക സംരക്ഷണ സമിതി ആയവന, റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജീവന്‍ രക്ഷാസമിതി എന്നീ സാമൂഹിക സംഘടനകളുടെ മുഖ്യരക്ഷാധികാരി കൂടിയാണ്‌.
ഇസ്‌മായില്‍ റാവുത്തര്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍െറ ഉപദേശക സമിതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക