Image

ജനാധിപത്യത്തിലെ കൊലവിളി രാഷ്ട്രീയം: കെഎംസിസി സംവാദം ശ്രദ്ധേയമായി

സലിം കോട്ടയില്‍ Published on 18 June, 2012
ജനാധിപത്യത്തിലെ കൊലവിളി രാഷ്ട്രീയം: കെഎംസിസി സംവാദം ശ്രദ്ധേയമായി
കുവൈറ്റ്‌: സമകാലിക കേരള രാഷ്ട്രീയത്തിന്റെ പാശ്ചാത്തലത്തില്‍ കുവൈറ്റ്‌ കെഎംസിസി നേഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യത്തിലെ കൊലവിളി രാഷ്ട്രീയം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി. കലാപത്തിന്റെയും കഠാരയുടെയും രാഷ്ട്രീയമല്ല, മറിച്ച്‌ സ്‌നേഹത്തിന്റെയും ശാന്തിയുടെയും അഭിപ്രായ സ്വാതന്ത്രത്യതിന്റെയും രാഷ്ട്രീയമാണ്‌ സമൂഹം ആവശ്യപ്പെടുന്നതെന്ന്‌ സംവാദം ചൂണ്‌ടിക്കാട്ടി.

കെഎംസിസി പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ അധ്യക്ഷതയില്‍ നടന്ന സംവാദം ഐഎസ്‌എം സംസ്ഥാന പ്രസിഡന്റ്‌ മുജീബ്‌ റഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന്‌ ആദര്‍ശവും പ്രത്യയശാസ്‌ത്രവും നഷ്ടപ്പെടുകയും പകരം കട്ടൗട്ട്‌ സംസ്‌കാരവും വ്യക്തി പൂജയും കടന്നുവന്നതാണ്‌ ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്‌ടിക്കാട്ടി.

യുവ സമൂഹത്തിന്‌ സമൂഹത്തൊടുള്ള പ്രതിബദ്ധത നഷ്ടപ്പെടുന്നു. ക്രിയാത്മകമായ ഇടപെടലുകളില്ലാതെ കാമ്പസുകള്‍ നിഷ്‌ക്രിയമാകുന്നുവെന്നും പുതിയ തലമുറ ഇന്നത്തെ രാഷ്ട്രീയത്തെ നിരാകരിക്കുകയും പകരം അരാഷ്ട്രീയ വാദവും ഉപഭോഗ സംസ്‌കാരവുമാണ്‌ അവര്‍ സ്വാംശീകരിക്കുന്നതെന്നും മുജീബ്‌ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. അസീസ്‌ തിക്കോടി വിഷയം അവതരിപ്പിച്ചു.

കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ വര്‍ഗീസ്‌ പുതുകുളങ്ങര. തോമസ്‌ മാത്യു കടവില്‍, മനോജ്‌ ഉദയപുരം, സത്താര്‍ കുന്നില്‍, സാലിഹ്‌, അന്‍വര്‍ സയീദ്‌ എന്നിവര്‍ പ്രസംഗിച്ചു. സി.പി. അബ്ദുള്‍ അസീസ്‌ മോഡറേറ്റര്‍ ആയിരുന്നു. ബഷീര്‍ ബാത്ത സ്വാഗതവും നസീര്‍ ഖാന്‍ നന്ദിയും പറഞ്ഞു.
ജനാധിപത്യത്തിലെ കൊലവിളി രാഷ്ട്രീയം: കെഎംസിസി സംവാദം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക