മുംബൈ: 19 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍
കൊല്‍ക്കത്ത, ബിഹാര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്ന് എട്ടുപേര്‍
അറസ്റ്റിലായി. ഇവര്‍ ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി
(ഹുജി) എന്നീ ഭീകര സംഘടനകളുടെ പ്രവര്‍ത്തകരാണ്.
മലയാളികള്‍ എന്നു
കരുതുന്നവര്‍ ബാംഗ്ലൂരില്‍ നിന്നാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പോലീസ്
കസ്റ്റഡിയില്‍ മരിച്ച ഫയാസ് ഉസ്മാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണത്രെ
ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളെന്ന് സംശയിക്കുന്ന ഇവരെ പിടികൂടിയത്്. ഇവരെ
രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റഡിയിലുള്ള മലയാളികളില്‍ ഒരാള്‍
കാസര്‍കോട് സ്വദേശിയാണെന്നാണ് സൂചന. മുംബൈ പൊലീസിന് കൈമാറി.