Image

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി ലീഡര്‍

പി പി ചെറിയാന്‍ Published on 08 March, 2021
 ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി  ലീഡര്‍
ന്യൂയോര്‍ക്ക് : ലൈംഗിക ആരോപണ വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ  പദവി ഒഴിയണമെന്ന് ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക്ക് മെജോറിറ്റി ലീഡര്‍ ആന്‍ഡ്രിയ സ്റ്റിവര്‍ട്ട് കസിൻസ് ആവശ്യപ്പെട്ടു . പാര്‍ട്ടിയുടെ സമുന്നത നേതാവാണ്  രാജി ആവശ്യപ്പെട്ടിരിക്കുന്നത് .കോവിഡ്-19 നെ തുടര്‍ന്ന് നേഴ്‌സിംഗ് ഹോമുകളില്‍ നടന്ന നിരവധി മരണങ്ങളെക്കുറിച്ചും ഗവര്‍ണര്‍ അന്വേഷണം നേരിടുന്നുണ്ട് . ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലറ്റീഷെ ജെയിംസാണ്  അന്വേഷിക്കുന്നത് 

ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഇതിനകം ഗവര്‍ണറുടെ സഭ്യമല്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട് , ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ മുന്‍ പോളിസി ആന്റ് ഓപ്പറേഷന്‍സ് എയ്ഡ് ആയ ലിസാണ് പരാതി ഉന്നയിച്ചിരിക്കുന്നത് .

മാര്‍ച്ച് 8  ഞായറാഴ്ച അസംബ്ലി സ്പീക്കര്‍ കാള്‍ ഹെയ്സ്റ്റി ഗവര്‍ണര്‍ കുമോയെ അപലപിച്ച പ്രസ്താവന ഇറക്കി .

ഗവര്‍ണര്‍ക്ക് എതിരെ വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്നും , അന്വേഷണം നേരിടുന്ന ഗവര്‍ണര്‍   സ്ഥാനത്ത്  ഇരിക്കുന്നതിന് അര്‍ഹനല്ലെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് .
ഗവര്‍ണ്ണര്‍ തന്റെ നടപടികളില്‍ ക്ഷമാപണം നടത്തിയെങ്കിലും രാജിവെക്കുവാന്‍ വിസമ്മതിച്ചു . ആരോപണങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നേരിടാന്‍ ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക