കോട്ടയം: ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനെതിരെ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എന്നാല്‍ കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആയിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക നിര്‍ണയത്തിനായി സ്ക്രീനിങ് കമ്മിറ്റി തിരുവനന്തപുരത്ത് തുടരുകയാണ്. മണ്ഡലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സമവായത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കും എന്ന സൂചനയെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.