Image

ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )

Published on 06 March, 2021
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
ദൃശ്യയായിരുന്നിട്ടും  ചിലർക്കെല്ലാം
അദൃശ്യയായിരുന്നു ഞാൻ..
എന്റെ നിഴലിനെ ചവിട്ടുനിന്നവർപോലും 
കാണാത്ത ഭാവം നടിച്ചു.
ഇരുട്ടിലായാലും
വെളിച്ചത്തിലായാലു-
മെനിക്കുമുണ്ടൊരു നാമം..
മറന്നേപോയവർ...
ചില നേരത്തദൃശ്യ
യാവുന്നതുമെനിക്കിഷ്ടം.. 
ആരാരും കാണാതെ 
ആരോരുമറിയാതെ 
ഓർമ്മകളിൽ മുങ്ങിത്താണു,മുയർന്നും., ചിരിച്ചും, കരഞ്ഞുമങ്ങേറെ ചിന്തിച്ചും
ഏകാന്തലോകത്തിൽ
വിഹരിച്ചിടാം.  
ചുറ്റുമുള്ളവരെ,യവരറിയാതെ വീക്ഷിച്ചും
അവാസ്‌തവങ്ങൾ
പ്രസ്താവ്യമാക്കുന്ന വാക്കുകൾ കേൾക്കാം..
ആവരണങ്ങഴിഞ്ഞു വീഴുന്നതും
മനസ്സൽവച്ചാരാധിച്ച
വിഗ്രഹങ്ങൾ ഉടയപ്പെടുന്നു എല്ലാം നേരിലറിയുന്നു..
നേരായറിയാൻ കഴിയുന്നു..
അദൃശ്യയായിരിപ്പതേ
നന്നെന്നു കരുതുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക