Image

ഇത് താങ്കളെപ്പോലുള്ള സംഘികളുടെ മാറാരോഗം: ആയുഷ്മാന്‍ ഭാരതില്‍ പോലും ചികിത്സയില്ലെന്ന് മുരളീധരനോട് തരൂര്‍

Published on 04 March, 2021
ഇത് താങ്കളെപ്പോലുള്ള സംഘികളുടെ മാറാരോഗം: ആയുഷ്മാന്‍ ഭാരതില്‍ പോലും ചികിത്സയില്ലെന്ന് മുരളീധരനോട് തരൂര്‍


തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി ശശി തരൂര്‍ എംപി രംഗത്ത്. രാജ്യത്തിന്റെ ജിഡിപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ താടിയും താരതമ്യം ചെയ്ത ശശി തരൂരിന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ മറുപടിയും ആയിട്ട് രംഗത്തെത്തിയിരുന്നു. അസുഖം വേഗം ഭേദമാകട്ടെ എന്നായിരുന്നു തരൂരിന് മുരളീധരന്റെ മറുപടി.

'എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്. പക്ഷെ തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികള്‍ക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിര്‍ഭാഗ്യവശാല്‍ ആയുഷ്മാന്‍ ഭാരതില്‍ പോലും ഒരു ചികിത്സയില്ല. തരൂര്‍ മലയാളത്തില്‍ കുറിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക