Image

ബംഗാളില്‍ മത്സരിക്കാനില്ലെന്ന് ശിവസേന; ശരിക്കുള്ള ബംഗാള്‍ കടുവയെ പിന്തുണയ്ക്കും

Published on 04 March, 2021
ബംഗാളില്‍ മത്സരിക്കാനില്ലെന്ന് ശിവസേന; ശരിക്കുള്ള ബംഗാള്‍ കടുവയെ പിന്തുണയ്ക്കും

മുംബൈ: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശിവസേന. പകരം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ശിവസേന, അവരെ 'യഥാര്‍ത്ഥ ബംഗാള്‍ കടുവ' എന്നാണ് പാര്‍ട്ടി വക്താവ് സഞ്ജയ് റൗട്ട് വിശേഷിപ്പിച്ചത്.


ശിവസേന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ നിരവധി പേര്‍ക്ക് ആകാംക്ഷയുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷം തനിക്ക് പറയാനുള്ളത് ഇതാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ ബംഗാളില്‍ 'ദിദിയും എല്ലാ എം' കളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. എം- എന്നാല്‍, മണി, മസില്‍, മീഡിയ. അതുകൊണ്ട് തന്നെ മത്സരിക്കാനില്ല. പകരം മമതയ്ക്കൊപ്പം ഉറച്ചുനില്‍ക്കും. മമതയ്ക്ക് ഒരു 'ഗര്‍ജിക്കുന്ന വിജയം' ആണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. കാരണം അവരാണ് യഥാര്‍ത്ഥ ബംഗാള്‍ കടുവ- സഞ്ജയ് റൗട്ട് ട്വീറ്റ് ചെയ്തു. 
ബംഗാളില്‍ മത്സരിക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിതെന്ന് അറിയാം. എന്നാല്‍ അതിനു വേണ്ടി കഠിനമായി അധ്വാനിക്കേണ്ടിവരും. പാര്‍്ട്ടി കേഡറുകള്‍ നന്നായി അധ്വാനിക്കുന്നുണ്ട.. 45 മണ്ഡലങ്ങളില്‍ നല്ല സ്വാധീനശക്തി പാര്‍ട്ടിക്കുണ്ട്. എല്ലാ പ്രവര്‍ത്തകരും മമതയ്ക്ക് പിന്തുണ നല്‍കുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക