Image

യുഡിഎഫ് വന്നാല്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം എട്ടിന്റെ പണി കൊടുക്കും ; കെ.എം. ഷാജി

Published on 04 March, 2021
യുഡിഎഫ് വന്നാല്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം എട്ടിന്റെ പണി കൊടുക്കും ; കെ.എം. ഷാജി

കണ്ണൂര്‍ : യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പണി കൊടുക്കുമെന്ന് ഭീഷണി പ്രസംഗം നടത്തി കെ.എം.ഷാജി എംഎല്‍എ വിവാദത്തില്‍. എട്ടിന്റെ പണി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ വെറുതേ വിടില്ലെന്നും പറഞ്ഞു. വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് വിവാദ പ്രസംഗം നടത്തിയത്.

തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്നാണ് ഭീഷണി. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉ്യേദാഗസ്ഥര്‍ അടക്കമുള്ളവരെ വെറുതെ വിടില്ല. തനിക്കെതിരേ പാര്‍ട്ടിക്കുള്ളിലും പ്രവര്‍ത്തിച്ചവരുണ്ടെന്നും അതൊന്നും താന്‍ മറക്കില്ലെന്നും പറഞ്ഞു. വര്‍ഗ്ഗീയ പരാമര്‍ശം ഉള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന പരാതിയില്‍ ഷാജിയെ കോടതി അയോഗ്യനാക്കിയിരുന്നു. ഈ ലഘു ലേഖകള്‍ പോലീസിന് ചിലര്‍ എത്തിച്ചു നല്‍കുകയായിരുന്നു എന്നാരോപിച്ച് ഷാജി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 

ഏത് കൊമ്പത്തവനായാലും തനിക്കെതിരേ കളിച്ചവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തും. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ട് ഉണ്ടായിരുന്നതോ ഒന്നും നോക്കുന്ന പ്രശ്നമില്ലെന്നും തന്റെ പേര് കെ.എം ഷാജി എന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു എന്നുമായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. ലഘുലേഖയ്ക്ക് പുറമേ പ്ലസ് ടു കോഴ കേസിലും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക