Image

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ലെന്ന് വേണു രാജാമണി

Published on 04 March, 2021
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ലെന്ന് വേണു രാജാമണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളി നെതര്‍ലന്‍ഡ് മുന്‍ അംബാസഡര്‍ വേണു രാജാമണി. തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂര്‍ക്കാവിലേക്ക് വേണു രാജാമണിയെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. മറ്റ് സീറ്റില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറ്റ് സീറ്റുകളില്‍ അങ്ങനെയൊരു നിര്‍ദേശം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ പൊതുസമ്മതനെന്ന നിലയിലാണ് വേണു രാജാമണിയെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. പരിഗണിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍്റെ മറുപടി. എന്നാല്‍, പ്രാദേശികമായി ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതിന്‍്റെ പശ്ചാത്തലത്തില്‍ വേണു രാജാമണി മത്സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ മികച്ച സ്ഥാനാര്‍ഥിക്കായുള്ള കോണ്‍ഗ്രസിന്റെ അന്വേഷണമാണ് വേണു രാജാമണിയിലെത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക