Image

ഇന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണ്';നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ വീണ്ടും പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍

Published on 27 February, 2021
ഇന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണ്';നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ വീണ്ടും പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍
ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍. 'ഇത് സത്യം തുറന്നുപറയാനുള്ള സമയമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്' നേതൃത്വത്തെ എതിര്‍ക്കുന്ന 23 നേതാക്കള്‍ ഒത്തുകൂടിയ ജമ്മുവിലെ പരിപാടിയില്‍ കപില്‍ സിബല്‍ പറഞ്ഞു.

ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനിലാണ് നേതൃത്വത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ഒത്തുകൂടിയത്. കാവി തലപ്പാവുകള്‍ അണിഞ്ഞായിരുന്നു നേതാക്കള്‍ എത്തിയത്.

ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിനെതിരെ സിബല്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോണ്‍ഗ്രസിലെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവസമ്ബത്ത് ഉപയോഗിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല' സിബല്‍ പറഞ്ഞു.

കപില്‍ സിബലിന് പുറമെ കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്താന്‍ ശ്രമിച്ച ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക