Image

ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ അഭിനയം നിര്‍ത്തുന്നുവെന്ന് അഭ്യൂഹം

Published on 26 February, 2021
 ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ അഭിനയം നിര്‍ത്തുന്നുവെന്ന് അഭ്യൂഹം


ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ അഭിനയം നിര്‍ത്തുന്നുവെന്ന് വാര്‍ത്തകള്‍. ഹാരി പോട്ടര്‍ സീരീസിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പത്താം വയസ്സിലാണ് എമ്മ അഭിനയ രംഗത്തേക്ക് വരുന്നത്.

ഇപ്പോള്‍ കാമുകന്‍ ലിയോ റോബിന്‍ട്ടണുമായുള്ള എമ്മയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് വാര്‍ത്തകള്‍. വാര്‍ത്ത പുറത്തു വന്നതിനുപിന്നാലെ താരത്തിന്റെ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമല്ലാത്തതുകൊണ്ട് അഭിനയം നിര്‍ത്തിയെന്ന് വിചാരിക്കരുതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഹാരി പോട്ടര്‍ സീരീസില്‍ ഉടനീളം ഹെമാനി ഗ്രാഗര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക