Image

ന​ക്‌​സ​ല്‍ വ​ര്‍​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം

Published on 24 February, 2021
ന​ക്‌​സ​ല്‍ വ​ര്‍​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം
തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. 

1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത് ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക