Image

ക്രിക്കറ്റ്​ താരം മനോജ്​ തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍

Published on 24 February, 2021
ക്രിക്കറ്റ്​ താരം മനോജ്​ തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്​ താരം മനോജ്​ തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന്​ ട്വന്‍റി 20 കളിലും കളത്തിലിറങ്ങിയ തിവാരി​ ഐ.പി.എല്ലിലൂടെ ക്രിക്കറ്റ്​ പ്രേമികള്‍ക്ക്​ സുപരിചിതനാണ്​. 35കാരനായ താരം ബംഗാളിലെ ഹൗറ സ്വദേശിയാണ്​. വെസ്റ്റ്​ ഇന്‍ഡീസിനെതിരെ നേടിയ 104​ റണ്‍സാണ്​ ഇന്ത്യന്‍ ജഴ്​സിയില്‍ തിവാരിയുടെ ഉയര്‍ന്ന സ്​കോര്‍.

2012ല്‍ ഐ.പി.എല്‍ ചാമ്ബ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു തിവാരി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്​, റൈസിങ്​ പുനെ ജയന്‍റ്​സ്​, കിങ്​സ്​ ഇലവന്‍ പഞ്ചാബ്​ ടീമുകളുടെയും ജഴ്​സി അണിഞ്ഞിട്ടുണ്ട്​. 2015ല്‍ സിംബാബ്​വെക്കെതിരെയാണ്​ അവസാനം ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം റമദാന്‍ ആശംസകള്‍ നേര്‍ന്നതിന്​ പിന്നാലെ തിവാരിക്ക്​ നേരെ സൈബര്‍ ആക്രമണം അരങ്ങേറിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച മനോജ്​ തിവാരി ക്രിക്കറ്റ്​ താരങ്ങളുടെ നിലപാടിനെ പരിഹസിച്ച്‌​ രംഗത്തെത്തിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക