Image

മനുഷ്യ മുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ കണ്ടെത്തി

Published on 24 February, 2021
മനുഷ്യ മുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ കണ്ടെത്തി
മനുഷ്യ മുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ കണ്ടെത്തി. ഇന്തോനേഷ്യയുടെ കിഴക്കുള്ള ന്യൂസ ടെന്‍കാര പ്രദേശത്തു   മല്‍സ്യ ബന്ധനം നടത്തിയ അബ്ദുല്ല നൂറന്‍ എന്ന മുക്കുവനാണ് ഈ വിചിത്രമായ മനുഷ്യ മുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ  കിട്ടിയത്. അദ്ദേഹത്തിന്‍റെ വലയില്‍ കുരുങ്ങിയ ഒരു വലിയ സ്രാവിന്റെ വയറ്റില്‍ നിന്നും കിട്ടിയ മൂന്നു സ്രാവിന്‍‌ കുഞ്ഞുങ്ങളില്‍ ഒരെണ്ണമാണിത്. 

ജനിതകമാറ്റം സംഭവിച്ച്‌ മനുഷ്യ മുഖത്തോടു സാമ്യമുള്ള ഈ കുഞ്ഞന്‍ സ്രാവിന്റെ, വായുടെ മുകളിലായി ഉരുണ്ട രണ്ട് കണ്ണുകള്‍ കാണാം. അയല്‍ക്കാരും നാട്ടുകാരും ഇതിനെ കാണാനായും വാങ്ങാനായും വരുന്നുണ്ടെങ്കിലും, ഈ വിചിത്ര സ്രാവിന്‍‌ കുഞ്ഞ് തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിക്കുന്ന അബ്ദുല്ല ഇതിനെ വില്‍ക്കാന്‍ തയ്യാറല്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക