Image

കെ. സുരേന്ദ്രന്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു, പോകുന്നില്ലെന്ന് കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍

Published on 23 February, 2021
കെ. സുരേന്ദ്രന്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു, പോകുന്നില്ലെന്ന് കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍


കോഴിക്കോട്: കെ. സുരേന്ദ്രന്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി സി.പി.എം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍.  എന്നാല്‍ താന്‍ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായി തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 52 ലേറെ വര്‍ഷങ്ങളായി സി.പി.എം അംഗമായ തനിക്ക് അതിന് കഴിയില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രന്‍ തന്നെ ക്ഷണിക്കാന്‍ വന്നത്. ഒരുദിവസം പെട്ടന്നൊരാള്‍ വന്നുപറഞ്ഞാല്‍ മാറാന്‍ പറ്റില്ല. സൗഹൃദങ്ങള്‍ വേറെയാണ് ഇത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം തോട്ടത്തില്‍ രവീന്ദ്രന്റെ വെളിപ്പെടുത്തല്‍ കെ. സുരേന്ദ്രന്‍ തള്ളി. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബി.ജെ.പിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക