Image

കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമമെന്ന് കെ. സുരേന്ദ്രന്‍

Published on 23 February, 2021
കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമമെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയ യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ബംഗളൂരുവില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ സമ്മേളനത്തിലാണ് സംസ്ഥാന അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എസ്.കെ.എസ്.എസ്.എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിംലീ​ഗിന്‍റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്.

കേരളം ഒരു അ​ഗ്നിപര്‍വതത്തിന് മുകളിലാണ്. 1921ല്‍ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവന്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികള്‍. വടകര പുതുപ്പണത്ത് നിന്നു പോലും യു.പിയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ പോവുന്നു. ലൗ ജിഹാദ് നടത്തി പാവപ്പെട്ട പെണ്‍കുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീ​ഗിനാണെന്ന് ഉറപ്പാണ്. അവര്‍ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോണ്‍ഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാ​ഗത്തിനുള്ള റിസര്‍വേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തിന്‍റെ ഹീനമായ പരിശ്രമത്തിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. സി.പി.എമ്മിന്‍റെ ​ഗതികേടാണ് വിജയരാഘവന്‍റെ മലക്കം മറിച്ചിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക