"സൂഫിയും സുജാതയും" ഫെയിം ദേവ് മോഹന്‍,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി" ഉറുമ്ബുകള്‍ ഉറങ്ങാറില്ല " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പുള്ളി " എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ കണിമംഗലത്ത് ആരംഭിച്ചു.
ശെന്തില്‍ കൃഷ്ണ,ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി,കലാഭവന്‍ ഷാജോണ്‍,സുധി കോപ്പ, വിജയകുമാര്‍, വെട്ടുക്കിളി പ്രകാശ്,രാജേഷ് ശര്‍മ്മ,അബിന്‍ ബിനോ,ബിനോയ്, മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു.എഡിറ്റര്‍-ദീപു ജോസഫ്.