Image

സര്‍കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്‌ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മന്ത്രി

Published on 23 February, 2021
സര്‍കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്‌ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്.

ജനങ്ങള്‍ പരമ്ബരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്ക് പകരം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിരന്തം ആഹ്വാനം ചെയ്യുന്നത്. ഇതിനുപിന്നാലെ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മന്ത്രി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓടോ റിപോര്‍ട് ചെയ്യുന്നു.

സര്‍കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്‌ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സര്‍കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം നിര്‍ബന്ധമാക്കണമെന്നാണ് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. ഡെല്‍ഹിയില്‍ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം മാത്രം പ്രതിമാസം 30 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നും ഗഡ്കരി ഓര്‍മ്മിപ്പിച്ചു.

ഡെല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കും ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കും ഇന്ധന സെല്‍ ബസ് സെര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പും ചടങ്ങില്‍ ഉണ്ടായി. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി മറ്റ് മേഖലകളിലും ഇലക്‌ട്രിക് പവര്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും മന്ത്രി വൈദ്യുതി മന്ത്രി ആര്‍ കെ സിംഗിനോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക