Image

ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും കാണാത്ത അനീതി; സമരപ്പന്തലില്‍ അരുണ്‍ ഗോപി

Published on 21 February, 2021
ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും കാണാത്ത അനീതി;  സമരപ്പന്തലില്‍ അരുണ്‍ ഗോപി


സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്‌.സി റാങ്ക്‌ ഹോള്‍ഡേഴ്‌സിനു പിന്തുണയുമായി സംവിധായകന്‍ അരുണ്‍ ഗോപി. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്‌ അരുണ്‍ സമരപ്പന്തലില്‍ എത്തിയത്‌.ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്‌ക്ക്‌ പോലുംതയ്യാറാകാത്ത അനീതികാണാന്‍ കഴിയാത്തതെന്താണെന്ന്‌ ചോദിക്കുകയാണ്‌ അരുണ്‍. തന്റെ ഈ വരവില്‍ രാഷ്‌ട്രീയം കാണരുതെന്നും അരുണ്‍പറയുന്നു. 

അരുണ്‍ ഗോപിയുടെ വാക്കുകള്‍: 
യുവജനങ്ങളുടെ സമരപ്പന്തലില്‍. അവകാശ സംരക്ഷണത്തിനായി റോഡില്‍ അലയ്‌ക്കുന്ന യുവതയ്‌ക്കായി. ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും ചര്‍ച്ചയ്‌ക്ക്‌ പോലുംതയ്യാറാകാത്ത അനീതികാണാതെ പോകുന്നതെന്തുകൊണ്ട്‌? ഇതൊരു രാഷ്‌ട്രീയ പ്രവേശനമല്ല. ഇതിനു രാഷ്‌ട്രീയ മാനങ്ങളും കാണേണ്ട ആവശ്യമില്ല. തന്റേതെല്ലാത്ത രാഷ്‌ട്രീയം ആണെന്നു തോന്നുന്നവര്‍ക്ക്‌ പൊങ്കാലകള്‍ആകാം. ഇതു ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഉള്ളവര്‍ക്ക്‌. അതിനെ തെരുവില്‍ഉപേക്ഷിക്കാന്‍ മനസില്ലാതെ, പൊരുതാന്‍ ഉറച്ചവര്‍ക്ക്‌ മാത്രം മനസിലാകുന്ന തൊഴില്‍ നിഷേധത്തിന്റെ നീതി, നിഷേധത്തിന്റെ രാഷ്‌ട്രീയമാണ്‌. പ്രിയ സുഹൃത്തുക്കള്‍ വിഷ്‌ണുവിനും ഷാഫിക്കും ശബരിക്കും തൊഴില്‍ നിഷേധിക്കപ്പെട്ട പല രാഷ്‌ട്രീയ വിശ്വാസത്തില്‍ പെട്ട യുവതയ്‌ക്കുമൊപ്പം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക