Image

ചിരഞ്ജിവി സര്‍ജയുടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു

Published on 19 February, 2021
ചിരഞ്ജിവി സര്‍ജയുടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു
ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാര്‍ത്തയായിരുന്നു നടി മേഘ്‌നാ രാജീവിന്റെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. കടിഞ്ഞൂല്‍ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടെയായിരുന്നു ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം ചിരഞ്ജീവി സര്‍ജയെ തട്ടിയെടുക്കുന്നത്.

ഭര്‍ത്താവിന്റെ മരണത്തോടെ തകര്‍ന്നു പോയ മേഘ്‌നയ്ക്ക് കുഞ്ഞിന്റെ ജനനത്തോടെയാണ് ജീവിതത്തിന്റെ പുതിയ പ്രതീക്ഷകള്‍ കൈവന്നത്. പിന്നീട് കുഞ്ഞിന്റെ ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പ്രണയദിനത്തിലാണ് മേഘ്‌ന കുഞ്ഞിന്റെ മുഖം ആദ്യമായി ആരാധകരെ കാണിച്ചത്. പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കകം തന്നെ കുഞ്ഞിന്റെ ചിത്രം വൈറലായിരുന്നു.

ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വീണ്ടും തരംഗമായിരിക്കുകയാണ് കുഞ്ഞിന്റെ ദൃശ്യങ്ങള്‍. അച്ഛന്‍ അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ജൂനിയര്‍ ചീരുവിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. മേഘനാ രാജിന്റെ മടിയിലിരുന്ന് കുഞ്ഞു വിരലുകള്‍ കൊണ്ട് ട്രെയിലര്‍ ഷെയര്‍ ചെയ്യുന്ന ജൂനിയര്‍ ചീരുവിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

കെ രാമനാരായണന്‍ സംവിധാനം ചെയ്യുന്ന രാജമാര്‍ത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് മേഘനാ രാജും മകനും ചേര്‍ന്ന് പുറത്തിറക്കിയത്. രാമനാരായണന്‍ തന്നെ രാജാമാര്‍ത്താണ്ഡയുടെ തിരക്കഥ എഴുതിയിരിക്കുന്നതും. അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക