Image

വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് നല്‍കിയ സമ്മാനം, 27 വര്‍ഷമായി ഇപ്പോഴും ചേര്‍ത്തുപിടിച്ചിട്ടുണ്ടെന്ന് ആശാ ശരത്ത്

Published on 18 February, 2021
വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് നല്‍കിയ സമ്മാനം, 27 വര്‍ഷമായി ഇപ്പോഴും ചേര്‍ത്തുപിടിച്ചിട്ടുണ്ടെന്ന് ആശാ ശരത്ത്


ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്ത്. വിവാഹത്തിനൊക്കെ ശേഷമാണ് ആശ അഭിനയ രംഗത്ത് എത്തുന്നത്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്താണ് ആശയുടെ ഭര്‍ത്താവ്. ഇപ്പോള്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതയായ വ്യക്തിയാണ് താന്‍ എന്ന് പറയുകയാണ് ആശ. മാത്രമല്ല വിവാഹത്തിന് മുമ്പ് ശരത്ത് തനിക്ക് നല്‍കിയ സമ്മാനത്തെ കുറിച്ചും 27 വര്‍ഷമായി താന്‍ ഇപ്പോഴും ആ സമ്മാനം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്നും ആശ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
 വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുന്‍പു മാത്രമാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. കാണുന്നതിനു മുന്‍പ് അദ്ദേഹം ആദ്യമായി കാസറ്റില്‍ ഈ പാട്ട് പാടി മസ്‌കറ്റില്‍ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടില്‍ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.'
'മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല അദ്ദേഹത്തിന്. പാട്ടിനു മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് ഉണ്ട്. അതൊക്കെ കഷ്ടപ്പെട്ട് പറഞ്ഞ് പാട്ടുപാടിയാണ് അയക്കുന്നത്. ശരത്തേട്ടന്റെ അമ്മ അന്ന് നാസിക്കിലാണ്. പാട്ടെനിക്ക് അയച്ചു കഴിഞ്ഞ് ശരത്തേട്ടന്‍ അമ്മയോട് പറഞ്ഞു, 'ഞാനിങ്ങനെ ഒരു പാട്ട് പാടി ആശയ്ക്ക് അയച്ചിട്ടുണ്ടെന്ന്'. 'അതെയോ? എന്നാ പിന്നെ പോവേണ്ടി വരില്ല, അവര് വേണ്ടാ എന്നു വെച്ചിട്ടുണ്ടാവും,' എന്നായിരുന്നു അമ്മയുടെ മറുപടി.' ആശ ശരത്ത് പറയുന്നു. ഇന്നും താന്‍ ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും 27 വര്‍ഷമായിട്ടും താന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പാട്ടാണിതെന്നും ആശ കൂട്ടിച്ചേര്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക