Image

സലിം കുമാറിനെ മേളയില്‍ പങ്കെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്‌തു; എന്നിട്ടും നിരസിച്ചു; രാഷ്‌ട്രീയ ലക്ഷ്യമാകാം; കമല്‍

Published on 18 February, 2021
  സലിം കുമാറിനെ മേളയില്‍ പങ്കെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്‌തു; എന്നിട്ടും നിരസിച്ചു;  രാഷ്‌ട്രീയ ലക്ഷ്യമാകാം; കമല്‍
സലിംകുമാറിന്‌ രാഷ്‌ട്രീയ താല്‍പ്പര്യമാണെന്നും അതുകൊണ്ടാണ്‌ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും ചലച്ചിത്ര മേളയില്‍ പങ്കെടുക്കാത്തതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഫോണില്‍ വിളിച്ചു സംസാരിച്ചതാണ്‌. നേരിട്ടു വിളിക്കാമെന്നും അറിയിച്ചതാണ്‌. എന്നിട്ടും നിരസിച്ചെങ്കില്‍ ഇനി ഒന്നും ചെയ്യാനില്ല. ഷാജി.എന്‍.കരുണിനെ ക്ഷണിച്ചതാണ്‌. അദ്ദേഹത്തിന്‌ ഓര്‍മ്മക്കുറവുണ്ടെങ്കില്‍ ഒന്നും ചെയ്യാനില്ല. അക്കാദമിയിലെ ചിലരുമായി പ്രശ്‌നങ്ങളുണ്ടെന്നറിയിച്ചിരുന്നു. അക്കാര്യത്തില്‍ ക്ഷമചോദിക്കുന്നു. മുല്ലപ്പളളി രാമചന്‌ജ്രന്റേത്‌ തിരഞ്ഞെടുപ്പു കാലത്തെ പ്രതികരണമായികണ്ടാല്‍ മതിയെന്നും കമല്‍ പറഞ്ഞു. 

``ജനുവരി 29ന്‌ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിനും ഐ.എഫ്‌.എഫ്‌.കെ ഉദ്‌ഘാടന ചടങ്ങിനും ഷാജി.എന്‍.കരുണിനെ നേരിട്ടു പോയി ക്ഷണിച്ചിരുന്നു. ഉദ്‌ഘാടന ദിവസമടക്കം അദ്ദേഹത്തെ ആറു തവണ ഫോണില്‍ വിളിച്ചിരുന്നു. ചലച്ചിത്രഅക്കാദമിയിലെ ചില ആളുകളുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അതു കൊണ്ട്‌ പങ്കെടുക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട്‌ അദ്ദേഹം എനിക്ക്‌ ഒരു ഇമെയ്‌ലും അയച്ചിരുന്നു. അതിനു ശേഷം ഐ.എഫ്‌.എഫ്‌.കെയില്‍ അദ്ദേഹത്തെ എങ്ങനെയെങ്കിലും പങ്കെടുപ്പിക്കണമെന്ന ആഗ്രഹം കൊണ്ട്‌ വീണ്ടും ഫോണില്‍ വിളിച്ചിരുന്നു. ഇത്രയൊക്കെ ഞാന്‍ ചെയ്‌തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിരിക്കാം. ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ചെയര്‍മാനാണ്‌ അദ്ദേഹം. അങ്ങനെയുള്ള ഒരാളെ തഴയുമെന്ന്‌ തോന്നുന്നുണ്ടോ?'' കമല്‍ വ്യക്തമാക്കി. 

``ചലച്ചിത്രമേളയിലേക്ക്‌ സലിംകുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ്‌ അദ്ദേഹത്തിന്റെപരാതി. മേളയുടെ സംഘാടകര്‍ തന്നെ അദ്ദേഹത്തെ നേരിട്ടു വിളിച്ചതാണ്‌. എന്നാല്‍ സലിം വളരെ മോശമായി സംസാരിന്നൊയിരുന്നു അവരുടെ മറുപടി. സലിം കുമാറിനെ നേരിട്ടു വിളിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു . അക്കാര്യം ഫോണില്‍ പറഞ്ഞതുമാണ്‌. അതിനുള്ള അവസരമാണ്‌ സലിം കുമാര്‍ നഷ്‌ടമാക്കിയത്‌. സലിം കുമാറുമായി വര്‍ഷങ്ങളുടെ പരിചയമാണ്‌. സഹൗദമാണ്‌. എന്റെ ഒരുപാട്‌ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. നേരിട്ട്‌ വീട്ടില്‍ പോയി ക്ഷണിക്കാമെന്നും പറഞ്ഞു. ഇങ്ങനെ പറയുന്നതില്‍ അദ്ദേഹത്തിന്‌ എന്തെങ്കിലും രാഷ്‌ട്രീയ ലക്ഷ്യം കാണും. '' കമല്‍ പറഞ്ഞു. 

ഐ.എഫ്‌.എഫ്‌.കെ ഉദ്‌ഘാടന ചടങ്ങില്‍ നിന്നും സലിം കുമാറിനെ ഒവിവാക്കിയത്‌ വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന25 പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം സലിം കുമാറിന്റെ പേരുണ്ടായിരുന്നില്ല.പ്രായക്കൂടുതലുണ്ടെന്ന കാരണമാണ്‌ പറഞ്ഞതെന്ന്‌ സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത അമല്‍ നീരദും ആഷിക്‌ അബുവും തന്റെ ഒപ്പം മഹാരാജാസില്‍ പഠിച്ചവരാണെന്ന്‌ സലിം കുമാര്‍ പറഞ്ഞിരുന്നു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്‌ടിരീയമാണ്‌ കാരണമെന്നും സലിം കുമാര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക