Image

ബിഗ് ബോസ് സീസണ്‍ 3;ആദ്യ ദിനങ്ങളില്‍ തന്നെ ഫാന്‍ ബേസില്‍ ഡിംപല്‍ മുന്നില്‍

Published on 18 February, 2021
ബിഗ് ബോസ് സീസണ്‍ 3;ആദ്യ ദിനങ്ങളില്‍ തന്നെ ഫാന്‍ ബേസില്‍ ഡിംപല്‍ മുന്നില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ആദ്യ ദിവസങ്ങളില്‍ തന്നെ ഫാന്‍ ബേസില്‍ മുന്നിലായി മത്സരാര്‍ത്ഥി ഡിംപല്‍ ഭാല്‍. ബിഗ് ബോസ് വീട്ടിലെ ആദ്യ ദിവസം തന്നെ തന്റെ മാസ് ഡയലോഗുകൊണ്ട് ഡിംപല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഡിംപലിന്റെ പിറന്നാള്‍ ദിനത്തില്‍ ധരിച്ച വേഷത്തിന് റംസാന്‍ 'കുട്ടി പാന്റിടാന്‍ മറന്നു പോയി' എന്ന് കമന്റ് ചെയ്തതിനെ തുടര്‍ന്നാണ് ഡിംപല്‍ പ്രതികരിച്ചത്. 'നെവര്‍ എവര്‍ കമന്റ് ഓണ്‍ കോസ്റ്റിയൂം' എന്നായിരുന്നു ഡിംപലിന്റെ മറുപടി. തന്റെ മാത്രമല്ല ആരുടെയും വസ്ത്ര ധാരണത്തെ കുറിച്ച്‌ അനാവശ്യമായ അഭിപ്രായങ്ങള്‍ പറയേണ്ട ആവശ്യമില്ലെന്നും ഡിംപല്‍ കൂട്ടിച്ചേര്‍ത്തു.

ഡിംപലിന്റെ ഈ ഡയലോഗ് ബിഗ് ബോസ് ഹൗസില്‍ മാത്രമല്ല, മറിച്ച്‌ സമൂഹമാധ്യമത്തിലും കൈയ്യടി നേടിക്കൊടുത്തു. ആത്മവിശ്വാസവും, വ്യക്തമായി നിലപാടുകളും ഉള്ള വ്യക്തി എന്ന നിലയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ്‌ബോസ് താരമായി മാറുകയാണ് ഡിംപല്‍. താന്‍ വളരെ റിയലാണെന്നും അങ്ങനെ തന്നെ ബിഗ് ബോസ് ഹൗസില്‍ 100 ദിവസവും തുടരുമെന്നും ഡിംപല്‍ മീറ്റ് ദി ഹൗസ് മേറ്റ്‌സ് എന്ന സെഗ്മെന്റില്‍ പറഞ്ഞു.

'എന്റെ സ്വഭാവം എന്താണെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാവും. ഞാന്‍ വളരെ റിയലാണ്. അങ്ങനെ തന്നെ 100 ദിവസവും പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എന്നോട് എന്തെങ്കിലും ടാസ്‌ക് ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരു ഗെയിം എന്ന നിലയില്‍ ഞാന്‍ അത് ചെയ്യും. അങ്ങനെ തരുന്ന ടാസ്‌ക് ചെയ്യുക എന്നതാണല്ലോ ഗെയിമിന്റെ നിയമം. നിയമം തെറ്റിക്കാനല്ല, പാലിക്കാനാണ് എനിക്ക് ഇഷ്ടം.'

തന്റെ പ്രിയപ്പെട്ട സുഹൃത്ത് ജുലിയറ്റിന്റെ മരണത്തെ തുടര്‍ന്ന് ജീവിതത്തില്‍ ഉണ്ടായ ട്രോമയെ കുറിച്ച്‌ കഴിഞ്ഞ എപ്പിസോടില്‍ ഡിംപല്‍ സംസാരിച്ചു. തന്റെ സുഹൃത്ത് മരിച്ച്‌ 20 വര്‍ഷത്തിന് ശേഷം അവരുടെ മാതാപിതാക്കളെ കാണാന്‍ ചെന്ന അനുഭവവും ഡിംപല്‍ പങ്കുവെച്ചു. അവരുടെ മരണത്തിന് ശേഷമാണ് തന്റെ ക്യാന്‍സറിനെ കുറിച്ചും ഡിംപല്‍ അറിയുന്നത്.

ക്ലിനിക്കല്‍ സൈക്കോളജയില്‍ എംസിയും, സൈക്കോലജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ  ഡിംപല്‍ ഭാല്‍  കുട്ടികളുടെ സൈക്കോളജിസ്റ്റായാണ്   പ്രവര്‍ത്തിക്കുന്നത്. ഡിംപല്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക