Image

വിസ്മയ മോഹന്‍ലാലിന് ആശംസകളുമായി ചാലുച്ചേട്ടന്‍

Published on 17 February, 2021
വിസ്മയ മോഹന്‍ലാലിന് ആശംസകളുമായി ചാലുച്ചേട്ടന്‍


സിനിമകളില്‍ സജീമായിട്ടില്ലെങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ മോഹന്‍ലാല്‍. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉണ്ട്. വിസ്മയ വരച്ച ചിത്രങ്ങളും മാര്‍ഷല്‍ ആട്സ് വിഡിയോകളും വിസ്മയ ഇന്‍സ്റ്റയില്‍ പങ്കു വയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിസ്മയുടെ കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 14 നായിരുന്നു 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന കവിതസമാഹാരം പുറത്തിറക്കിയത്.

എന്നാല്‍ ഈ കവിതാസമാഹാരത്തിന് ആശംസകളുമായി  മറ്റൊരു താരപുത്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കുഞ്ഞനുജത്തി ഇത്ര ചെറുപ്രായത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. വിസ്മയയെ കുറിച്ചുള്ള രസകരമായ ഓര്‍മകളും പുസ്തകത്തിന്റെ ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 

മായയെ കുറിച്ചുള്ള എന്റെ ഏറ്റവും പഴയതും പ്രിപ്പെട്ടതുമായ അവളുടെ ഓര്‍മ അവളുടെ ഒന്നാം പിറന്നാളിന്റേതാണ്. ചെന്നൈയിലെ താജ് ഹോട്ടലില്‍ വച്ച് വലിയ ആഘോഷം തന്നെയാണ് മാതാപിതാക്കള്‍ അവള്‍ക്ക് വേണ്ടി ഒരുക്കിയത്. സ്വര്‍ണ്ണ നിറത്തിലുള്ള ഉടുപ്പിട്ട കുഞ്ഞു മായയെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. രാത്രി കുറച്ച് കഴിഞ്ഞപ്പോള്‍ പിറന്നാള്‍കാരിയെ എവിടെയും കാണാനില്ല. മായ ഉറങ്ങിയെന്ന് അവളുടെ അമ്മ ഞങ്ങളോട് പറഞ്ഞു. ആ വലിയ ആഘോഷത്തെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത് പിറന്നാളുകാരി നേരത്തെ ഉറങ്ങിപ്പോയ പിറന്നാള്‍ ആഘോഷമായാണ്. 

ഇപ്പോള്‍ എല്ലാവരും വലുതായി. അവള്‍ അവളുടെ വഴിയിലൂടെ സഞ്ചരിക്കുകയാണ്. വളരെ ചെറുപ്രായത്തില്‍ഡ തന്നെ മായ ഒരു എഴുത്തുകാരിയാണ്. അവളുടെ കവിതയും, വരയും, കലയുമെല്ലാം ഇനിയും ഒരുപാട് വര്‍ഷം മുന്നോട്ട് പോകട്ടെ. അവളുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഈ പുസ്തകം പറഞ്ഞു തരും. ഈ പുസ്തകത്തില്‍ നിന്ന് എനിക്ക് പ്രിയപ്പെട്ട ഒരു ഭാഗം ഞാന്‍ പങ്കു വച്ചിട്ടുണ്ട്. നിനക്ക് എല്ലാ ആശംസകളും മായ. നിന്റെ മാതാപിതാക്കളും നിന്നെ അറിയുന്ന എല്ലാവരും അഭിമാനിക്കുന്നുണ്ടാവും.
സ്നേഹത്തോടെ ചാലു ചേട്ടന്‍
പിന്നെ ഈ പുസ്തകരത്തിന്റെ സക്സസ് പാര്‍ട്ടിക്ക് നേരത്തെ ഉറങ്ങല്ലെ....




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക