Image

നെയ്യാറ്റിന്‍കര ഫലം ഉമ്മന്‍ചാണ്‌ടി സര്‍ക്കാരിനുള്ള അംഗീകാരം: ഒഐസിസി

Published on 16 June, 2012
നെയ്യാറ്റിന്‍കര ഫലം ഉമ്മന്‍ചാണ്‌ടി സര്‍ക്കാരിനുള്ള അംഗീകാരം: ഒഐസിസി
ദുബായ്‌: സെല്‍വരാജിന്റെ മികച്ച വിജയം യുഡിഎഫ്‌ സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തിന്‌ ജനം നല്‍കിയ അംഗീകാരമാണെന്ന്‌ ഒഐസിസി ദുബായ്‌ കമ്മിറ്റി വിലയിരുത്തി.

കരാമയില്‍ രാവിലെ ചേര്‍ന്ന വിജയാഹ്ലാദ യോഗത്തില്‍ പ്രസിഡന്റ്‌ എന്‍.ആര്‍. മായിന്‍, ജനറല്‍ സെക്രട്ടറി എന്‍.പി. രാമചന്ദ്രന്‍, ഇ.കെ. നസീര്‍, ബി.എ. നാസര്‍, ബാബു പീതംബരന്‍, ഗഫൂര്‍ തളിക്കുളം, ബി. പവിത്രന്‍, ഹംസു തിരുവത്ര, അക്‌ബര്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, ടി.പി. അഷ്‌റഫ്‌, ഡിസി ജോസ്‌, മുഹമ്മദ്‌ ഘനി, റെജി മാവിലായി, ഷോഹബ്‌, ദിലീപ്‌ ഇബ്രാഹിം, കമറുദീന്‍, സനില്‍, രാജന്‍ കൊളാവിപ്പാലം (സോഷ്യലിസ്റ്റ്‌ ജനത) തുടങ്ങിയവര്‍ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത്‌ മധുരം വിതരണം ചെയ്‌തു.
നെയ്യാറ്റിന്‍കര ഫലം ഉമ്മന്‍ചാണ്‌ടി സര്‍ക്കാരിനുള്ള അംഗീകാരം: ഒഐസിസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക