Image

വാലന്റൈനെ പരിചയപ്പെടുത്തി നിത്യ മേനോന്‍

Published on 16 February, 2021
വാലന്റൈനെ പരിചയപ്പെടുത്തി നിത്യ മേനോന്‍


വാലന്റെയ്ന്‍ ദിനത്തില്‍ നിരവധിപ്പേര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ തന്റെ വാലന്റൈനെ പരിചയപ്പെടുത്തിയ നിത്യാ മേനോനെകണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്റെ ഒരേ ഒരു വാലന്റൈന്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

'എന്റെ ഒരേയൊരു വാലന്റൈന്‍. പറയാതിരിക്കാന്‍ വയ്യ, ഇവന് വളരെയേറെ ഭംഗിയുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സ്നേഹവും തോന്നി. അവനെ ശാന്തനാക്കി നിര്‍ത്തുന്നതിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു. എന്റെ കഴുത്തും തോളുമൊക്കെ ഇവനും തത്തയും ചേര്‍ന്ന് മാന്തിപ്പറിച്ചിട്ടും. ഈ ചിത്രത്തിന്റെ മേക്കിങിനിടെ മനുഷ്യനെ ഉപദ്രവിച്ചിട്ടുണ്ട്. അതെ അവനൊരു ഫെരെറ്റ്(കീരി വിഭാഗത്തില്‍പെട്ട ജീവി) ആണ്.' നിത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക