Image

ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വ്വചിക്കാമോ എന്ന് ആരാധകന്‍, മോഹന്‍ലാലിന്റെ തകര്‍പ്പന്‍ മറുപടി

Published on 16 February, 2021
ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വ്വചിക്കാമോ എന്ന് ആരാധകന്‍, മോഹന്‍ലാലിന്റെ തകര്‍പ്പന്‍ മറുപടി


പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയാണ് താരം നല്‍കിയത്.

'ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വ്വചിക്കാമോ,' 'ബറോസ് എന്നു തുടങ്ങും,' 'എംപുരാന്‍ ഈ വര്‍ഷം ഇറങ്ങുമോ,' എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം നല്‍കിയിരിക്കുകയാണ് മോഹന്‍ ലാല്‍.
'ബറോസ് എപ്പോള്‍ തുടങ്ങും,' എന്ന ചോദ്യത്തിന് 'മാര്‍ച്ച്' എന്ന് താരം മറുപടി നല്‍കി. 'ഇച്ചാക്കയെ (മമ്മൂട്ടി) കുറിച്ച് ഒരു വാക്ക്' പറയാന്‍ പറഞ്ഞപ്പോള്‍ 'കിടു' എന്നായിരുന്നു മറുപടി. 'ദൃശ്യം2 ഞെട്ടിക്കുമോ ലാലേട്ടാ' എന്ന ചോദ്യത്തിന് കാണൂ എന്നാണ് ഒരു ആരാധകനോട് താരം നിര്‍ദേശിക്കുന്നത്. ജഗതിച്ചേട്ടനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി. പ്രിഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. 'ബ്രില്ല്യന്റ്' എന്ന് സൂപ്പര്‍ താരം മറുപടി നല്‍കി.'
'എംപുരാന്‍' ഈ വര്‍ഷം ഉണ്ടാ,' എന്ന ചോദ്യത്തിന് സാധ്യമാക്കാനാവും എന്ന് താരം മറുപടി നല്‍കിയപ്പോള്‍ 'ആറാട്ട്' സിനിമയെക്കുറിച്ച് 'ഒരു നല്ല എന്റര്‍ടൈനര്‍ ആയിരിക്കും,' എന്നും അദ്ദേഹം പറഞ്ഞു. മരക്കാറിനെയും പ്രിയദര്‍ശന്റെ സംവിധാനത്തെയും കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ അതിശയകരമെന്ന് താരം മറുപടി നല്‍കി
'ദാസനെയും വിജയനെയും മിസ് ചെയ്യുന്നു' എന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. 'ഞാനും അവരെ മിസ്സ് ചെയ്യുന്നു,' എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. ഏതു തരം സിനിമകളാണ് കാണാന്‍ ഇഷ്ടമെന്ന ചോദ്യത്തിന് കോമഡി സിനിമകള്‍ എന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ഈ മാസം 19നാണ് 'ദൃശ്യം 2'റിലീസ് ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക