Image

ദിയ മിര്‍സ വീണ്ടും വിവാഹിതയായി

Published on 16 February, 2021
ദിയ മിര്‍സ വീണ്ടും വിവാഹിതയായി
ബോളിവുഡ് നടിയും മോഡലുമായ ദിയ മിര്‍സ വീണ്ടും വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ വൈഭവ് രേഖി ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചില ബോളിവുഡ് താരങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തോളുമായി വൈഭവുമായി പ്രണയത്തിലായിരുന്നു ദിയ. ചുവപ്പ് സാരിയില്‍ സിംപിള്‍ ആയി, സുന്ദരി ആയാണ് ദിയ വേദിയിലെത്തിയത്. സാരിക്കൊപ്പം ചുവപ്പ് നിറത്തിലുള്ള ഷാളും താരം അണിഞ്ഞിരുന്നു. വൈഭവിന്റെയും ദിയയുടെയും സുഹൃത്തായ നടി അദിതി റാവു ഹൈദരിയും വിവാഹചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക