Image

ഡാലസില്‍ സ്വാമി മുകുന്ദാനന്ദ യോഗ ക്ലാസ് നടത്തുന്നു

പി.പി. ചെറിയാന്‍ Published on 16 June, 2012
ഡാലസില്‍ സ്വാമി മുകുന്ദാനന്ദ യോഗ ക്ലാസ് നടത്തുന്നു
ഇര്‍വിങ് (ഡാലസ്): ജൂലൈ 15 ഞായര്‍ മുതല്‍ 21 ഞായര്‍ വരെ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന യോഗ - മെഡിറ്റേഷന്‍ പഠന ക്ലാസുകളും പ്രസംഗ പരമ്പരകളും ഡാലസില്‍ സംഘടിപ്പിക്കുന്നു. ഇര്‍വിങ്ങിലുള്ള ഡിഎഫ്ഡബ്ല്യു ഹിന്ദു ക്ഷേത്രത്തിലാണ് ഇതിന് വേദിയൊരുങ്ങുന്നത്.

ഐഐടി, ഐഐഎം എന്നീ ഇന്ത്യയിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് എന്‍ജിനീയറിങ്ങിലും മാനേജ്‌മെന്റിലും ബിരുദങ്ങള്‍ കരസ്ഥമാക്കിയ ജഗദ്ഗുരു ശ്രീ കൃപാലുജി മഹാരാജിന്റെ അടുത്ത ശിഷ്യനായ സ്വാമി മുകുന്ദാനന്ദനാണ് പഠന ക്ലാസുകള്‍ക്കും പ്രസംഗ പരമ്പരകള്‍ക്കും നേതൃത്വം നല്‍കുന്നത്.

ദൈനംദിന ജീവിതത്തില്‍ ഭഗവദ്ഗീതയുടെ സ്വാധീനം എന്നതാണ് പ്രസംഗ പരമ്പരയുടെ മുഖ്യചിന്താവിഷയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 201 280 6935, 972 527 6195
വെബ്‌സൈറ്റ്:
info@kyog.org
ഡാലസില്‍ സ്വാമി മുകുന്ദാനന്ദ യോഗ ക്ലാസ് നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക