Image

അമേരിക്കൻ മലയാളി വൈദികരുടെ തൊഴിലും വേതനവും

Published on 08 February, 2021
അമേരിക്കൻ മലയാളി വൈദികരുടെ തൊഴിലും വേതനവും
പൗരോഹിത്യ ശുശ്രുഷ (കുർബാന ചൊല്ലുന്നതും, കുമ്പസാരിപ്പിക്കുന്നതും, കൂദാശ കർമ്മങ്ങൾ നിർവഹിക്കുന്നതുമൊക്കെ) ഒരു സേവനമാണോ, അതോ കൂലി ലഭിക്കേണ്ട ഒരു തൊഴിലാണോ? സേവനമാണെങ്കിൽ പിന്നെ വിശ്വാസികളിൽ നിന്ന് പ്രതിഫലം സ്വീകരിക്കരുത്. മറിച്ച്‌ ഇത് ഒരു തൊഴിലാണെങ്കിൽ, കുർബാന തൊഴിലാളികൾ എന്ന നിലയ്ക്ക് അവർ എന്ത് കൊണ്ടും വേതനത്തിന് അർഹരാണ്. ഇവിടെ ഒരു കാര്യം, സേവനമായോ തൊഴിലായോ എങ്ങനെ ഇതിനെ കണ്ടാലും, അമേരിക്കയിലെത്തുന്ന ഒരു മലയാളീ വൈദികന് ജീവിക്കാനാവശ്യമായ ഒരു വരുമാനം ഉണ്ടാവണമെന്ന കാര്യത്തിൽ തർക്കമില്ല. ആ വരുമാനം ഇടവകയിൽ നിന്ന് തന്നെ ലഭിക്കണോ അതോ പൗരോഹിത്യ സേവനങ്ങൾക്ക് ശേഷം മിച്ചമുള്ള സമയം മറ്റെന്തെങ്കിലും ജോലി ചെയ്ത് അവർ നേടണോ എന്നതാണ് ഇവിടെ തർക്ക വിഷയം. അമേരിക്കയിലെത്തുന്ന വൈദികർക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള ധാരാളം അവസരങ്ങൾ ഇവിടെ ഉണ്ട്. അതിനുള്ള സമയവും അവർക്കുണ്ട്. അവർ പലരും വിദ്യാസമ്പന്നരുമാണ്. പക്ഷെ അങ്ങനെ അദ്ധ്വാനിച്ച്‌, ബൈബിൾ ഉദ്ധരിച്ച്‌ പറഞ്ഞാൽ, നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കാനുള്ള മനസ്സ് ഉണ്ടോ എന്നതാണ് ചോദ്യം. അങ്ങനെ മനസ്സുള്ള ചില ഒറ്റപ്പെട്ട വൈദികരുടെ കഥകൾ ഇപ്പോൾ കേട്ടുതുടങ്ങിയിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. എന്നാൽ ഇങ്ങനെ ജോലി ചെയ്യുന്ന വൈദികർ എല്ലാവരും ഇടവകയിൽ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാറില്ല. അവർക്ക് ജോലിചെയ്ത് ലഭിക്കുന്നത് ഒരു എക്സ്ട്രാ വരുമാനം. അത്രമാത്രം. എങ്കിലും വൈദിക വൃത്തിക്ക് പുറമെ മറ്റൊരു ജോലിചെയ്യാനും വരുമാനം നേടാനും അവർക്ക് ഒരു മനസ്സ് ഉണ്ട് എന്നതിനെയാണ് അംഗീകരിക്കേണ്ടത്. അമേരിക്കയിലെ മലയാളീ വൈദികർക്ക് എളുപ്പത്തിൽ ലഭിക്കുന്നതും കൂടുതൽ പേർ ചെയ്യുന്നതും ചാപ്ലെയിൻ ജോലിയാണ്. കാര്യമായ പണിയൊന്നും ഇല്ല. ഹോസ്പിറ്റൽ, ജയിൽ, നഴ്സിംഗ് ഹോം എന്നിവിടങ്ങളിലാണ് ജോലി. ഇത്തരം സ്ഥാപനങ്ങളിൽ ചെല്ലുക, രോഗികളെ കാണുക, ഇച്ചരെ പ്രാർത്ഥിക്കുക, ഇച്ചരെ ആശ്വസിപ്പിക്കുക, ഇച്ചരെ ആത്മീയ ഉണർവ് നൽകുക ഇതൊക്കെയേയുള്ളൂ പണി. കാര്യമായി നെറ്റി വിയർക്കുകയൊന്നുമില്ല. ഈ സ്ഥാപനങ്ങൾ തന്നെയാണ് ഇവർക്ക് ശമ്പളം നൽകുന്നതും. ഇങ്ങനെ രണ്ടും മൂന്നും ഹോസ്പിറ്റലുകളിൽ ചാപ്ലയിൻ ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വൈദികരുമുണ്ട്. അങ്ങനെയുള്ള വൈദികരിൽ ഒരാൾ നാട്ടിൽ ഒരു കോടി രൂപയുടെ വീട് വെച്ചതും നമുക്കറിയാം. വല്ലപ്പോഴും ഒരിക്കൽ നാട്ടിൽ പോകുന്ന വൈദികനെന്തിനാ ഒരു കോടി രൂപയുടെ വീട് എന്നൊന്നും ചോദിക്കരുത്.

പൊതുവെ അമേരിക്കയിലെത്തുന്ന മലയാളി വൈദികർ പറയുന്ന ഒരു പരാതിയാണ് അവരുടെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഏകാന്ത ജീവിതം.  സുഹ്രത്തായ ഒരു വൈദികൻ നേരിട്ട് പറഞ്ഞ വാക്കുകൾ ആവർത്തിച്ചാൽ, " ആഴ്ചയിൽ അഞ്ച് ദിവസം ഒരു ജയിലിൽ കിടക്കുന്ന അവസ്ഥയാണ്". പൊതുവെ ജോലിയും വീട്ടുകാര്യങ്ങളും മക്കളുടെ നൂറുകൂട്ടം ആക്ടിവിറ്റീസുകളുമായി ഇവിടെ ഇടദിവസങ്ങളിൽ ആരും പള്ളിയിൽ പോകാറില്ല. പിന്നെ അച്ചന്മാർക്ക് മനുഷ്യരെ ആരെയെങ്കിലും കാണണമെങ്കിൽ ശനിയും ഞായറും ആകണം. ഈ ഇടദിവസങ്ങളിൽ രാവിലെ ഒരു 45 മിനുട്ടിന്റെ കുർബാന ചെല്ലിയാൽ അന്നത്തെ പണി കഴിഞ്ഞു. അത് പോലും ചെയ്യുന്നുണ്ടോയെന്ന് ആരും ചെന്ന് അന്വേഷിക്കാറുമില്ല. ഭക്ഷണം പോലും അവർക്ക് ഉണ്ടാക്കേണ്ടി വരാറില്ല. അത് സമയാസമയങ്ങളിൽ അവരുടെ ഫ്രിഡ്ജിൽ നിറക്കാൻ അതി തീവ്ര ഫീമെയിൽ വിശ്വാസിനികൾ സദാ ജാഗരൂകരായുണ്ട്. താമസം ഫ്രീ. ഭക്ഷണം ഫ്രീ. പിന്നെ ശമ്പളം. ഇതിനും പുറമെ മാമോദീസ, വീട് വെഞ്ചിരിപ്പ്, അടിയന്തിരം തുടങ്ങിയ ചടങ്ങുകൾക്കെല്ലാം ലഭിക്കുന്ന അഡീഷണൽ കൈമടക്ക് വരുമാനം. പിന്നെന്തിന് ഒരു വൈദികൻ മറ്റ് ജോലികൾക്ക് പോകണം. വെറുതെയിരുന്ന് ബോറടിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞ ഒരു വൈദികനോട്, ഇടവകയിലെ ഗ്യാസ് സ്റ്റേഷൻ നടത്തുന്ന ഒരാൾ പറഞ്ഞു. അച്ചന് വെറുതെ ഇരുന്ന് മടുക്കുന്നെങ്കിൽ ഒരു കാര്യം ചെയ്യൂ. ഇടദിവസങ്ങളിൽ എന്റെ ഗ്യാസ് സ്റ്റേഷനിൽ വന്നോളൂ. ആളുകളെയും കാണാം. ടൈം പാസും ആകും. കൂടാതെ മണിക്കൂറിന് 12 ഡോളർ ഞാൻ ശമ്പളവും തരാം. എനിക്ക് അതൊരു ഉപകാരവും ആകും. അച്ചന് അതൊരു അഡീഷണൽ വരുമാനവും ആകും. പിന്നെ സംഭവിച്ചത് എന്താണെന്നു പറഞ്ഞാൽ അച്ചന്റെ കയ്യിൽ തോക്കില്ലാതിരുന്നത് കൊണ്ട് അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നെ പറയാൻ കഴിയൂ.

ഒരു പള്ളി നടത്തികൊണ്ട് പോകാൻ തന്നെ വിശ്വാസികൾക്ക് ഭാരിച്ച ചിലവുണ്ട്. ഈ പണം മുഴുവനും വിശ്വാസികൾ ഓരോ വർഷവും സംഭാവനയായി നൽകണം. നാട്ടിലുള്ളത് പോലെ ഓരോ ഇടവകക്കും സ്കൂളും, ഷോപ്പിംഗ് മാളുകളും റബർ തോട്ടവുമൊന്നും ഇവിടില്ല. ഇങ്ങനെ ഒരു പള്ളി സ്ഥലം വാങ്ങി പണിയാനും അത് നടത്തികൊണ്ട് പോകാനുമുള്ള ഭാരിച്ച ചിലവുകളോടൊപ്പമാണ് ഒരു വൈദികന്റെ സാമ്പത്തിക ഭാരം കൂടി വിശ്വാസി ചുമക്കേണ്ടത്. 

വിശ്വാസി അവന്റെ വിശ്വാസ സംരക്ഷണത്തിനായ്  എത്ര വലിയ ഭാരവും ചുമക്കാൻ തയ്യാറാണെന്ന് നമുക്കറിയാം. അവരെ അങ്ങനെയാണ് ചെറുപ്പം മുതലേ പരിശീലിപ്പിച്ചിരിക്കുന്നതും. പക്ഷെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ അവരുടെ നടുവൊടിക്കുമ്പോൾ എന്താണ് വിശ്വാസിയുടെ മുന്നിലുള്ള മാർഗ്ഗം. ഒന്നുകിൽ പള്ളിയിൽ നിന്ന് അകലം പാലിക്കുക. അമേരിക്കൻ വിശ്വാസികൾ ഇത് നേരെത്തെ ചെയ്തത് കൊണ്ടാണ് ആയിരകണക്കിന് പള്ളികൾ ഇവിടെ പൂട്ടികിടക്കുന്നതും, നമ്മൾ കേരളത്തിൽ നിന്ന് കുടിയേറുന്നവർക്ക് അവ വാങ്ങി മലയാളം പള്ളികളും ക്ഷേത്രങ്ങളുമാക്കി മാറ്റാൻ സാധിക്കുന്നതും. ( ഈ കുറിപ്പ് എഴുതുന്ന ലേഖകന്റെ സംസ്ഥാനത്ത് 44 പള്ളികളാണ് പൂട്ടികിടക്കുന്നത്. അതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് വന്ന വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ വാങ്ങി മലയാളം പള്ളികൾ ആക്കുകയും ഒരെണ്ണം  ക്ഷേത്രം ആകുകയും ചെയ്തു). പിന്നെ രണ്ടാമത്തെ കാര്യം ആർഭാടങ്ങൾ ചുരുക്കി പള്ളിയുടെ നടത്തിപ്പ് ചിലവ് കുറക്കുക.  അങ്ങനെയാകുമ്പോൾ ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ ഒത്തു ചേരാനെങ്കിലും, ആളുകൾ ഈ പള്ളികളെ നിലനിർത്താൻ താത്പര്യം കാണിക്കും. ഒന്നോർക്കുക, കുർബാന കാണാൻ മാത്രമാണെങ്കിൽ, ലോകത്തിലെ ഏത് ഭാഷയിലുമുള്ള കുർബാന വീട്ടിലിരുന്ന് കൊണ്ട് സൂമിൽ കാണാൻ കഴിയുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.

 വൈദികരുടെ ഈ ശമ്പള കാര്യം മുമ്പും ചർച്ചയായിട്ടുണ്ട്. എന്നാൽ ഇന്ന്  ഈ വിഷയം കൂടുതൽ പ്രസക്തമാകുന്നത്, ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലമാണ്. കോവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതം മലയാളി സമൂഹത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുകിട റെസ്റ്റോറന്റ്, കാറ്ററിങ് ബിസിനസ് ചെയ്തിരുന്നവർ. ഒരു വർഷം നഷ്ടപെട്ട ബിസിനെസ്സ് പലരുടെയും നടുവൊടിച്ചിരിക്കുന്നു. ജോലി നഷ്ടപ്പെട്ടവർ. വർക്ക് അവേഴ്സ് കുറഞ്ഞവർ. പല കമ്പനികളും pay cut നടപ്പിൽ വരുത്തി കഴിഞ്ഞു. അങ്ങനെ വരുമാനത്തിൽ ഗണ്യമായ കുറവുവന്നവർ. പലരും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പുറമെ അറിയിച്ചെന്ന് വരില്ല. അതിനർത്ഥം എല്ലാം ഭംഗിയായി പോകുന്നുവെന്നല്ല. അവിടെയാണ് ആരാധനാലയങ്ങളുടെ സാമ്പത്തിക ഭാരം ചർച്ചയാവുന്നത്. ദൈവങ്ങളുടെ ഇടനിലക്കാരുടെ അമിത ഭാരവും......!!

ചാക്കോ കീരിക്കാടൻ.
Join WhatsApp News
Philip 2021-02-09 00:32:16
നല്ല ഉയർന്ന ജോലി ചെയ്യുന്ന പുരോഹിതരും കണക്കു പറഞ്ഞു പൈസ ചോദിക്കുന്നവർ ആണ് .. ഒരു രണ്ടാം ജോലി...
John 2021-02-09 02:27:50
ഈ മഹാമാരിയുടെ സമയത്തു വിശ്വാസികൾ ചിന്തിക്കേണ്ട ഒരു വിഷയം ആണ് ശ്രി ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്ത്. കത്തോലിക്കാ വൈദികരെപ്പോലെയല്ല മറ്റു സഭകളിൽ. അവർ തൊണ്ണൂറു ശതമാനവും തരക്കേടില്ലാത്ത ജോലിയും വീടും ഒക്കെ ഉള്ളവരാണ്. പള്ളിയിൽ ശുസ്രൂഷിക്കുക എന്നതൊരു വീക്ക് എൻഡ് ഏർപ്പാട് മാത്രം. പക്ഷെ പ്രധാന ജോലിയെക്കാൾ വരുമാനം ഉള്ള പണിയാണീ ഞായറാഴ്ചത്തെ കുർബാനയും അതോടൊപ്പമുള്ള പ്രസ്സംഗം എന്ന വെറുപ്പിക്കലും. ഒരു പുരോഹിതന്റെയോ മെത്രാന്റെയോ നയിറ്റി (ക്ഷമിക്കുക കുപ്പായം) അലക്കി ഉണക്കാനിട്ടിരിക്കുന്നതു കണ്ടാൽ അതിനു മുൻപിലും ഡോളേഴ്‌സ് ഇടുന്ന അച്ചായൻമാരുള്ളിടത്തോളം പുരോഹിതരുടെ പിഴിച്ചിൽ നിർബാധം തുടരും. ഒരേയൊരു കാര്യം മാത്രമേ വഴിയുള്ളു പള്ളിക്കും പട്ടക്കാരനും പണം കൊടുക്കാതിരിക്കുക. കുഞ്ഞാടുകൾ അതിനു തയാകുക. ഈ കോവിഡ് ആയിട്ട് പോലും ഒരു പട്ടക്കാരന്റേയും ശമ്പളം മുടങ്ങിയിട്ടില്ല, കിമ്പളം കുറഞ്ഞു എന്ന് മാത്രം.
Hennessy V.S.O.P. 2021-02-09 02:55:52
ജോണും ഫിലിപ്പും അത് പറയരുത്, എല്ലാ ജോലിക്കും അതിൻറെതായ സമ്മർദ്ദവും മാനസിക പിരിമുറുക്കവും ഉണ്ട്. ജോലിയുടെ ഉത്തരവാദിത്വത്തിനനുസരിച്ചു പ്രതിഫലം കൊടുക്കണം. വെള്ളയടിച്ച കുഴിമാടങ്ങളുടെ പണി ചില്ലറ പണിയാണോ? സകലമാന വിശ്വാസികളുടെയും കള്ള*ടി (drinks) കഥകൾ മുഴുവൻ കേൾക്കണം, അതിന് ഒരു പ്രായശ്ചിതം കണ്ടുപിടിക്കണം. വിശ്വാസത്തിന്റെ അളവ് എത്ര കൂടുന്നുവോ അത്രയും കഷ്ടപ്പാടാണ് ആ ജോലിക്ക്, ശമ്പളം കൂട്ടേണ്ടി വരും.
George 2021-02-09 12:13:33
കാലിക പ്രാധാന്യമുള്ള വിഷയം ആണ് ലേഖകൻ ഉന്നയിക്കുന്നത്, നാട്ടിൽ നിന്നും വരുന്ന മലയാളികൾ ഭൂരിപക്ഷവും അമേരിക്കൻ സമൂഹത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കാത്തവർ ആണ്. അതിനു പ്രധാന കാരണം ഇവിടെ വരുമ്പോൾ തന്നെ, ക്രിസ്ത്യാനി ആണെങ്കിൽ പള്ളീലച്ചൻ പറയും ഇവിടുത്തെ സംസ്കാരം അറിയാമല്ലോ, നമ്മുടെ കുട്ടികൾ വഴി തെറ്റും. കുറെ മലയാളി കുഞ്ഞുങ്ങൾ വഴി പിഴച്ചു പോയതിന്റെ ഉദാഹരണങ്ങളും നിരത്തും. അതോടെ തുടങ്ങുകയായി . കൂടാതെ ആദ്യമായി വരുന്നവർക്ക് ഇത്തിരി അല്ലറ ചില്ലറ സഹായങ്ങൾ (ആദ്യമായി വരുന്നവരെ സംബന്ധിച്ചു അതൊരു വലിയ കാര്യം തന്നെ). ആ പള്ളിയിൽ തന്നെ ഒരു മെംബെര്ഷിപ്പും എടുത്തു മക്കളെ വേദ പഠനത്തിനും ചേർത്ത് പള്ളിക്കമ്മിറ്റിയിലും കയറി, പുരോഹിത അടിമകളായി ജീവിക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ല.
Viswaassi 2021-02-09 12:25:41
ഒറ്റകുർബാന ₹100 പാട്ടുകുർബാന ₹150 രൂപക്കൂട് തുറന്ന് കുർബാന ₹500 മരിച്ചവരുടെ കുർബാന ₹125 ഒപ്പീസ് ₹ 25 അമ്പ് എടുത്ത് വെക്കാൻ ₹ 25 അമ്പ് എഴുന്നള്ളിക്കാൻ ₹30 കീരിടവും ചെങ്കോലും എഴുന്നള്ളിക്കൽ ₹ 30 അടിമ വെക്കാൻ ₹ 50 അടിമ തിരിച്ചെടുക്കാൻ ₹ 50 അടിമ പുതുക്കാൻ ₹ 50 ലൈറ്റ് മുഴുവൻ ഓൺ ചെയ്ത കുർബാന ₹ 500 വിശുദ്ധന് മാല ചാർത്താൻ ₹ 10 അങ്ങനെ നീളുന്ന പട്ടിക, എഴുതാൻ ആണെങ്കിൽ ഇനിയും കാണും ഓരോ നാട്ടിലും ഓരോ പള്ളിയിലും പ്രത്യേകം പ്രത്യേകം ലിസ്റ്റ് !!! മാമോദിസ, ആദ്യകുർബാന, മനസമ്മതം, കല്യാണം, മൃതസംസ്കാരം ഇതിനെല്ലാം ഇപ്പോൾ ആളും തരവും നോക്കി ആണ് തുക നിശ്ചയിക്കുന്നത്, ആയിരങ്ങളും പതിനായിരങ്ങളിലേക്കും നീളുന്ന പട്ടിക ആണ് പല പള്ളികളിലും, കല്ലറയുടെ കാര്യം പിന്നെ പറയ്യേ വേണ്ട, ആറടി മണ്ണിന് ലക്ഷങ്ങൾ ആണ് കണക്ക് പറഞ്ഞ് വാങ്ങുന്നത് !!! ഇതൊന്നും പോരാഞ്ഞിട്ട് ധ്യാനകുറുക്കന്മാർ ആരുപിയിൽ നിറഞ്ഞ് തുള്ളിചാടുമ്പോൾ സ്തോത്രകാഴ്ച എന്ന ഉടായിപ്പിന് കഴുത്തിൽ കിടക്കുന്ന മാലയും കയ്യിൽ കിടക്കുന്ന വളയും മോതിരവും വരെ ഊരി ബക്കറ്റിൽ ഇടുന്ന വിശ്വാസികൾ. ഇതൊക്കെ കണ്ടു വളർന്നു നാട്ടിൽ നിന്നും വരുന്ന ബഹുഭൂരിപക്ഷത്തിനും ഇതൊക്കെ ചോദ്യം ചെയ്യണമെന്നുണ്ട്, പക്ഷെ ചെറുപ്പത്തിൽ തന്നെ തലച്ചോറിൽ പുരോഹിതരും മാതാപിതാക്കളും കുത്തിവച്ചിരിക്കുന്ന പുരോഹിത ശാപം, സ്വർഗ്ഗ നരക ഭയം അനുവദിക്കുന്നില്ല. എന്തായാലും അമേരിക്കയിലെ ഈ തലമുറ പുരോഹിത അടിമകളായി, അവർ കീശ വീർപ്പിക്കുന്നതു കണ്ടു നിൽക്കുക മാത്രമേ ഉണ്ടാകു. ഒറ്റപ്പെട്ട ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഉള്ള അടവുകൾ എല്ലാ ലോഹധാരികൾക്കും നന്നായി അറിയാം. അതുകൊണ്ടു ചാക്കോ കീരിക്കാടൻമാരുടെ സമയം കളയാമെന്നേയുള്ളു. ഒന്നും നടക്കില്ല. അവരുടെ ഭാഷയിൽ “ഇതൊക്കെ അവന്റെ പദ്ധതികൾ ആണ്”
szach 2021-02-09 19:19:38
Great observations Mr.Keerikkadan! Let us not brainwash our next generation at least!
MTNV 2021-02-09 19:58:35
The Lord is said to have foreseen every Sacred Host to be received , till the last man , when He instituted The Last Supper ..thus , He would have foreseen every minister of His as well. Christian Truth - how The Son chose Sunday to be the 8th day - like the sun that ever pours forth new light , power and rays into our lives , God pouring forth new holiness new Love , through The Church . That to help our lives , marriages that might need same , esp. if they have been dead to love and dignity , due to idolatry of money and of the flesh through practices that deny God being The Source of New Love and holiness in marriage ( contraception - one reason ) . The lie from The Garden that pervades other faiths too , that The Father is not trustworthy , would not provide what we need , thus the fear in trusting the ways of holiness , such as embracing chastity in marriage , by asking for and embracing The Love poured forth from The Wounds , such as at the scourging , to undo every unholy attachment ,whether to money or the flesh . The Holy Father too advocates same for The Church . Thus , if the laity are to trust enough in the holiness The Lord desire to bless us with , the need to have the gratitude towards the Father figures , the priests whom The Lord has chosen and through whom He desires to pour forth the graces into our lives . Approaching the Sacraments , with no intent to receive that new Love and holiness , in turn to lead to hardness of hearts , contempt for what The Lord does and pretty soon , the 'deadness ' to new Life to manifest as the accusing spirits , thus finding many a reason to find fault with the priests . That in turn to deny the power in the Sacraments , to thus create a vicious cycle and the vultures who like to feast on dead bodies not to be far behind - to add to the accusing spirits blaming God and all seen as of God - The Church and the priests . If priests have time on their hands , they very likely use it to plead for mercy and protection for the hard hearted ungrateful lives that esp. need same and that too may be the reason The Lord has allowed such a time as this . Giving to The Church as well as to the priests with gratitude for what The Lord does through them - may same be the means to undo the role of the accusing spirits and the related evil effects in lives .
പള്ളിയും പട്ടക്കാരനും 2021-02-09 20:49:21
പുരോഹിതരുടെ കാര്യം: ഏതൊക്കെ അടവുകൾ കീരിക്കാടൻ ഇറക്കിയാലും മൂർക്കനെ വീഴിക്കാൻ പറ്റുമോ? വചനംകൊണ്ട് ഉപജീവനം കിഴിക്കുവാൻ യേശു പറഞ്ഞു. വചനം വിറ്റു നടക്കുന്നവൻ നെറ്റിയിൽ വിയർപ്പും ഒഴുകുന്നുണ്ട്. വചനം പറഞ്ഞു നടക്കുന്ന വചന തൊഴിലാളി തൂമ്പ എടുത്തു കിളക്കുവാൻ പറ്റുമോ?. അപ്പോൾ വചനം ആര് പറയും. തൊഴിലാളിക്ക് കൂലി കൊടുക്കാതിരിക്കാൻ പറ്റുമോ. അച്ചാ! എന്ന് വിളിച്ചാലും ചിലവിനു കൊടുക്കണം. പുരോഹിതൻ മറ്റു പണിക്ക് പോകണമെന്നോ പോകരുതെന്നോ പറയുവാനുള്ള അധികാരമൊന്നും അയ്മേനിക്ക് ഇല്ല. അയ്മേനി അയ്മേനിയുടെ പണിയും കത്തനാർ കത്തനാരുടെ പണിയും ചെയ്യുക. അപ്പോൾ പ്രശ്‍നം തീർന്നു. ഇനി പള്ളി പ്രശ്‍നം: ഫ്രഷ് ഓഫ് ദി ബോട്ട് മലയാളിയുടെ കുത്തൽ ആണ് പള്ളി മേടിച്ചു കൂട്ടുക എന്നത്. ന്യൂയോർക്കിലെ റോക്‌ലാൻഡിൽ തന്നെയുണ്ട് ഓർത്തഡോക്സ് പള്ളി നാലോ അഞ്ചോ. പുതിയ ഒരു പള്ളിക്ക് അവർ പരിപാടി ഇട്ടിരിക്കുന്നു. അതുപോലെ ബെലിറോസിൽ ഉണ്ട് 5-6 അമ്പലങ്ങൾ. ഇതൊക്കെ ഇവിടുത്തുകാരെ അരോചകപ്പെടുത്തുന്നു. അംഗങ്ങളെ പിഴിയുക, പള്ളിക്ക് പിരിക്കുക ഇതൊക്കെ ചിലരുടെ സ്ഥിരം പരിപാടി. ഇതൊക്കെ കത്തനാരുടെ വരുമാനം വർദ്ധിക്കുവാനുള്ള പരിപാടികൾ തന്നെ. നിങ്ങൾ തന്നെ അവസരം ഉണ്ടാക്കി കൊടുക്കുന്നു പിന്നീട് അസൂയ മൂത്തിട്ടു എന്തുകാര്യം. കോവിഡ് വന്നതോടെ പള്ളിയിൽ പോയില്ല എങ്കിലും ഒന്നും സംഭവിക്കില്ല എന്നത് മനസ്സിൽ ആയല്ലോ! കത്തനാർക്കും പള്ളിക്കും കാശ് കൊടുക്കാൻ മടിയുള്ളവർ പള്ളിയിൽ പോക്ക് നിർത്തുക. അടുത്ത തലമുറ പള്ളിയിലേക്ക് ഇല്ല എന്നതും മറ്റൊരു സത്യം. പള്ളിക്ക് പണം കൊടുക്കുന്നത് ഒരു ബാഡ് ഇൻവെസ്റ്റ്മെൻറ്റ് എന്നൊരു വീരൻ പറഞ്ഞത് ശരിയല്ലേ?. പള്ളിയിൽ പോയാലും മോസ്‌ക്കിൽ പോയാലും അമ്പലത്തിൽ പോയാലും ഉള്ളിൽ ഗുണം ഇല്ല എങ്കിൽ യാതൊരു പ്രയോചനവും ഉണ്ടാകില്ല. ഉള്ളിൽ ഗുണം ഉണ്ടെങ്കിൽ പള്ളിയും പട്ടക്കാരനും ആവശ്യവും ഇല്ല. -ചാണക്യൻ
മത്തച്ചൻ കല്ലിൽ 2021-02-10 03:14:57
ഇവിടെ പലരും നല്ല പോയിൻറ് ആണ് കുറിച്ചിരിക്കുന്നത്. പ്രത്യേകിച്ച് chakochan കീരിക്കാട്, ചാക്കോച്ചൻ കളരിക്കൽ തുടങ്ങിയ ചേട്ടൻമാർ കുറിച്ചിരിക്കുന്നത് കഴമ്പുള്ള വകയാണ്. പക്ഷേ മതത്തിൻറെയും, ഇത്തരം പുരോഹിതരുടെയും അടിമകളായി ധാരാളംപേർ ഉള്ളതിനാൽ സത്യത്തിൽ നിന്നും മരക്കുരിശു തന്നെയാണ്. ദേഹം അനങ്ങാതെ വിശ്വാസികളെ ചൂഷണം ചെയ്തു സുഖലോലുപരായി ആർഭാടത്തിൽ ഇവർ ജീവിക്കുകയാണ്. പള്ളിയിലും അമ്പലത്തിലും, മോസ്കിൽ ഓക്കേ പൊള്ളയായ നീണ്ട പ്രസംഗങ്ങൾ കേട്ട് മടുത്തു. ഹോമ് foma ,ഓമാ പോകാനാ വേൾഡ് മലയാളി തുടങ്ങിയ അംബ്രല്ല അസോസിയേഷനിൽ വന്നാലും ആദ്യം തന്നെ ഇവറ്റകളുടെ പ്രാർത്ഥനയും മന്ത്രോച്ചാരണങ്ങളും, ആശീർവാദങ്ങളും, തിരി കത്തിക്കൽ, നീണ്ട അറുബോറൻ പ്രസംഗം കേട്ടു കേട്ടു മടുത്തു. പിന്നെ തിരുമേനി സ്വാമി എന്നും എന്നും വിളിച്ചു ഭാരവാഹികളുടെ തൊഴലും കേട്ടു മനസ്സ് മരവിച്ചു പോയി. പിന്നെ സാധാരണക്കാരായ ആശംസപ്രസംഗം ഒരു മിനിറ്റ് കൊടുത്ത തള്ളി ചാടിച്ചു വിടും. മനുഷ്യന് നീതിബോധം വരണം. കൂടുതൽ സെക്യുലറിസം വളരണം.
josukuty 2021-02-10 09:57:01
നല്ലൊരു ലേഖനം. കത്തോലിക്കാ അച്ചന്മാരുടെ ജോലി എളുപ്പമാണെന്നു തോന്നുമെങ്കിലും അത്രക്കു എളുപ്പം അല്ലെന്നാണു എനിക്ക് തോന്നുന്നതു. കേരളത്തിലെ പല പള്ളികളിലും അച്ചന്മാർ താമസിക്കുന്നതു പകൽ പോലും ആളുകൾ തനിയെ പോകാൻ ഭയപ്പെടുന്ന സിമിത്തേരിയുടെ അടുത്താണ്. രാത്രി തനിയെ കിടക്കുമ്പോൾ വയറു വേദനയോ നെഞ്ചു വേദനയോ വന്നാൽ പോലും ഒന്നും ചെയ്യാനാകാത്ത നിസഹായത. കുമ്പസാര കൂട്ടിൽ ഇരിക്കുന്ന വൈദികനു ഓരോ മണിക്കൂറിനും 100 ഡോളർ വീതം കിട്ടിയാൽ പോലും മുതലാകില്ല. കുളിക്കുകയോ പല്ലു തേക്കുകയോ പോലും ചെയ്യാതെ മൂന്നാം തരം സ്പ്രേയും അടിച്ചു വായ നാറ്റവുമായി വരുന്നവരുടെ പാപം കേൾക്കുന്നതു അത്ര സുഖമുള്ള കാര്യമല്ല.
ഒളിമ്പയൻ 2021-02-13 18:59:09
ഒരു പണിയുമില്ലാതെ മറ്റുള്ളവരെ പണിയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന കീരികാടൻ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക