ഉസ്മാനാബാദ്: മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയ്ക്കു സമീപം ബസ്
മലയിടുക്കിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേര് മരിച്ചു. പതിനഞ്ചോളം
പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
ഹൈദരാബാദില്‍ നിന്നു ഷിര്ദിയിലേയ്ക്കു പോകുകയായിരുന്ന സായി ഭക്തര്‍
സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സോളാപൂര്‍
ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍
ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. അതേസമയം, പരിക്കേറ്റവരില്‍
ഏതാനും പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും
ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.