Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ജൂണ്‍ 20 ബുധനാഴ്‌ച രാവിലെ 9.15 -ന്‌ ആരംഭിച്ച്‌ 23-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.45-ന്‌ അവസാനിക്കുന്ന കുടുംബ നവീകരണ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 9.15 മുതല്‍ വൈകുന്നേരം 5.45 വരെയാണ്‌ കണ്‍വെന്‍ഷന്‍.

മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആറ്‌ വ്യത്യസ്‌ത വേദികളിലായിട്ടാണ്‌ പരിപാടികള്‍ നടക്കുന്നത്‌. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും മറ്റു വിഭാഗങ്ങള്‍ക്ക്‌ ഇംഗ്ലീഷിലും ശുശ്രൂഷകള്‍ നടത്തപ്പെടും.

ആഗോള പ്രശസ്‌തി നേടിയ സുപ്രസിദ്ധ സുവിശേഷ വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ ആണ്‌ മുതിര്‍ന്നവര്‍ക്കുള്ള ശുശ്രൂഷകള്‍ നയിക്കുന്നത്‌. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും റവ.ഫാ. ആന്റണി തേക്കാനത്ത്‌ , റവ.ഫാ. ജോഷി, ഷിബു ഫിലിപ്പ്‌, തേരാ ഫിലിപ്പ്‌, മാക്‌നീമോ, റ്റോബി, റവ. സിസ്റ്റേഴ്‌സ്‌, ജീസസ്‌ യൂത്ത്‌ മുതലായവര്‍ ശുശ്രൂഷകള്‍ നയിക്കും. സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ്‌ (സെബാന്‍) ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും.

ജൂണ്‍ 20-ന്‌ ബുധനാഴ്‌ച രാവിലെ 9.15-ന്‌ ആരാധനാ സ്‌തുതികളോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആഘോഷമായ ബൈബിള്‍ പ്രതിഷ്‌ഠയോടെ ഉദ്‌ഘാടനം ചെയ്യും.

താത്‌പര്യമുള്ള ഏവര്‍ക്കും കുടുംബസമേതം ദൈവാനുഗ്രഹം സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന മഹത്തായ ഈ ആത്മീയ വിരുന്നില്‍ പങ്കെടുക്കാമെന്നും ആയതിലേക്ക്‌ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായും വികാരി റവ.ഫാ. ജോയി ആലപ്പാട്ടും, അസി. വികാരി റവ. ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിച്ചു. മിതമായ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കുന്നതാണ്‌. ബേബി സിറ്റിംഗ്‌ സൗകര്യവും ഏര്‍പ്പെടുത്തുന്നതാണ്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക