Image

ആര്‍. ശെല്‍വരാജിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഭിനന്ദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2012
ആര്‍. ശെല്‍വരാജിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഭിനന്ദിച്ചു
ചിക്കാഗോ: നെയ്യിറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം വരിച്ച യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ആര്‍. ശെല്‍വരാജിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ചിക്കാഗോ യൂണീറ്റ്‌ അഭിനന്ദിച്ചു. യു.ഡി.എഫിന്‌ വിജയം ഏറ്റവും അനിവാര്യമായ നിര്‍ണ്ണായക ഘട്ടത്തില്‍ ഉണ്ടായ തിളക്കമാര്‍ന്ന വിജയം കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ തന്നെ സ്ഥാനംപിടിക്കുന്നതാണെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിന്‌ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്‌ നെയ്യാറ്റിന്‍കര വിജയമെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ വിലയിരുത്തി. പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ജനറല്‍ സെക്രട്ടറി സജി പുതൃക്കയില്‍ എന്നിവരും യു.ഡി.എഫ്‌ ചിക്കാഗോ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റും ആര്‍. ശെല്‍വരാജിന്‌ അഭിനന്ദനം അറിയിച്ചു.
ആര്‍. ശെല്‍വരാജിനെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക