ലയൺസ് ക്ളബ് ഇന്റർനാഷണൽ വിമൻ എംപവർമെന്റ് അവാർഡ് സന റബ്സിന്
AMERICA
27-Jan-2021
AMERICA
27-Jan-2021
ലയൺസ് ക്ളബ് ഇന്റർനാഷണൽ വിമൻ എംപവർമെന്റ് അവാർഡ് 2020_2021 ന് അദ്ധ്യാപികയും, എഴുത്തുകാരിയും , ഗാന്ധി ഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയുമായ മിസ്. സനാ റബ്സ് അർഹയായി കേരളത്തിലേയും തമിഴ് നാട്ടിലേയും കോളേജുകളിൽ അദ്ധ്യാപനം, മാലി ദ്വീപിൽ എട്ടു വർഷം ഹ്യൂമൺ റിസോഴ്സ് വകുപ്പിൽ കെമിസ്ട്രി അദ്ധ്യാപിക എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭ ! കൂടാതെ സാഹിത്യ രംഗത്ത് മേലോട്ട് പെയ്യുന്ന മേഘങ്ങൾ, നീലച്ചിറകുള്ള മൂക്കുത്തികൾ എന്ന മികച്ച നോവലുകളുടേയും സ്വരാക്ഷരങ്ങൾ എന്ന കഥാ സമാഹാരത്തിന്റെയും രചയിതാവു കൂടിയാണ് സനാ റബ്സ് എന്ന റുബീന.നീലച്ചിറകുള്ള മൂക്കുത്തികൾ ഇ- മലയാളിയിൽ പ്രസിദ്ധീകരിച്ചു വരുന്നു.
പ്രമുഖ ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്ന , ഗവേഷണ വിദ്യാർത്ഥി കൂടെയായ സനയെ ഈ അവാർഡിന് തിരഞ്ഞെടുത്ത women empowerment DC. Ln. സോനാ ബാബുവിന് അഭിനന്ദനങ്ങൾ! ഗുരുവായൂർ ടെമ്പിൽ ടൗണിന്റെ നേതൃത്വത്തിൽ Women empowerment DC. Ln.സോനാ ബാബു,ക്ലബ്ബ് പ്രസിഡന്റ് . Ln. മുരളീധരൻ , സെക്രട്ടറി . Ln. ജോസ് പോൾ, Ln. റോളി ബാബു ( ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി) എന്നിവർ പങ്കെടുത്ത ചടങ്ങിൽ Ln. രാമനുണ്ണി PMJF (2nd. സെഞ്ച്വറി അംബാസിഡർ) സനയെ പൊന്നാട ചാർത്തി, അവാർഡ് നൽകി ആദരിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments