കോവിഡിനെതിരേ ഞങ്ങള്‍ ഒറ്റക്കെട്ട്; ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ബോറിസ് ജോണ്‍സണ്‍
VARTHA
26-Jan-2021
VARTHA
26-Jan-2021

ലണ്ടന്‍: ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മാനവരാശിയെ കോവിഡ് മഹാമാരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യയും ബ്രിട്ടനും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിഡിയോ സന്ദേശത്തില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ 71ാമത് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി ബോറിസ് ജോണ്‍സണ്‍ ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ കോവിഡിന്‍റെ പുതിയ വകഭേദം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു.

''എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന അവസരത്തില്‍ നിങ്ങളോടൊപ്പം ചേരാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡിനെതിരായ ഞങ്ങളുടെ ഒറ്റക്കെട്ടായ പോരാട്ടം എന്നെ ലണ്ടനില്‍ തന്നെ നിര്‍ത്തി'' ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
മാനവരാശിയെ കോവിഡില്‍ നിന്ന് മുക്തരാക്കുന്നതിനായി വാക്‌സിന്‍ വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടന്‍റെയും ഇന്ത്യയുടേയും മറ്റ് രാഷ്ട്രങ്ങളുടേയും സംയുക്ത പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വിജയത്തിന്‍റെ പാതയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments