ചെങ്കോട്ടയില്‍ ഉയര്‍ത്തേണ്ടിയിരുന്നത് ത്രിവര്‍ണ്ണ പതാക ; കര്‍ഷകരുടെ പതാക പാറിയതില്‍ അപലപിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ചെങ്കോട്ടയില്‍ അരങ്ങേറിയ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെങ്കോട്ടയില്‍ പറക്കരുതെന്ന് തരൂര്‍ പറഞ്ഞു.
തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നെങ്കിലും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തരൂര്‍ പറഞ്ഞു.’സമരത്തിനിടെ പൊലീസ് വെടിയേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണ് . അക്രമം ഒന്നിനും പരിഹാരമാവില്ല.’ ജനാധിപത്യ രീതികളിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്നാരംഭിച്ച് കര്‍ഷകര്‍ തുടങ്ങിയ ട്രാക്ടര്‍ പരേഡ് ചെങ്കോട്ടയിലെത്തിയിരുന്നു. പിന്നീട് ചെങ്കോട്ടയില്‍ അവരുടെ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. അതെ സമയം അക്രമം രാജ്യത്ത് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കുള്ളുവെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു .
Facebook Comments