Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാഹിത്യസമ്മേളനം ശ്രദ്ധേയമായി

Published on 15 June, 2012
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാഹിത്യസമ്മേളനം ശ്രദ്ധേയമായി
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ബൈയെനിയല്‍ കോണ്‍ഫറന്‍സ് മെയ്മാസം 25, 26, 27 തീയതികളില്‍ ടെക്‌സാസിലെ ഡാളസില്‍ വെച്ച് നടന്നു.

പ്രസിദ്ധ സാഹിത്യകാരിയും WMC, Newyork Province-ന്റെ ചെയര്‍ പേഴ്‌സണുമായ ശ്രീമതി ത്രേസ്യാമ്മ തോമസ് നാടാവള്ളലിന്റെ നേതൃത്വത്തില്‍ നടന്ന സാഹിത്യസമ്മേളനം ശ്രദ്ധേയമായി.
കേരളത്തില്‍ റിസോഴ്‌സ് ആന്റ് ട്രെയിനിംഗ് സെന്റര്‍ ഡയറക്ടറും മറ്റുവിവിധ സ്ഥാനങ്ങളില്‍ മഹനീയ സ്ഥാനം വഹിക്കുകയും ചെയ്യുന്ന ഫാ.കെ.തോമസ് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ലോക മലയാളീ സംഘടനകളില്‍ സാഹിത്യസമ്മേളനത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയുണ്ടായി.

എഴുത്തുകാരനും
WMC റീജണല്‍ വൈസ് പ്രസിഡന്റുമായ ശ്രീ.പി.സി. മാത്യൂ പ്രവാസികളുടെ ഇടയില്‍ സാഹിത്യത്തിന്റെ സ്ഥാനം എന്ന വിഷയത്തെ ആധാരമാക്കി പ്രബന്ധം അവതരിപ്പിച്ചു.

ചെറുകഥാകാരും കവികളും എഴുത്തുകാരുമായ റോയി തോമസ്, നൈനാന്‍ മാത്തുള്ള. അബ്ദുള്ള മാഞ്ചേരില്‍ എന്നിവര്‍ പ്രബന്ധത്തെ അനുകൂലിച്ചു സംസാരിച്ചു. ജോയിസ് തോന്നിയാമല ഭൂമിയുടെ അതിജീവനത്തെ വിഷയമാക്കി രചിച്ച തന്റെ കവിത അവതരിപ്പിച്ചു.

സദസ്യരുടെ ഇടയില്‍ നിന്നും ശ്രീ.സജി ജോര്‍ജ്ജ്, മലയാളി തന്റെ ഭാഷയെ സ്‌നേഹിക്കേണ്ടതിന്റെയും അതുകൈവിടാതിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചു സംസാരിച്ചപ്പോള്‍ അത് എല്ലാവരുടെയും അഭിപ്രായമായി മാറുകയായിരുന്നു.

ത്രേസ്യാമ്മ നാടാവള്ളില്‍ മലയാളികള്‍ എവിടെയെല്ലാമുണ്ടൊ അവിയെല്ലാം മലയാളത്തെ സ്‌നേഹിക്കുന്നവരും, മലയാള സാഹിത്യവും ഉണ്ടാവുമെന്നും “മലയാളികളെ ഏകോപിപ്പിച്ചു നിര്‍ത്താന്‍ മലയാള സാഹിത്യത്തിനു കഴിയുമെന്നും” സാഹിത്യസമ്മേളനത്തിനു വിരാമിട്ടുകൊണ്ട് സംസാരിച്ചു.

നന്ദി പ്രസംഗത്തോടെ സമ്മേളനം അവസാനിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാഹിത്യസമ്മേളനം ശ്രദ്ധേയമായി
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാഹിത്യസമ്മേളനം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക