Image

സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 January, 2021
സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍- (ഏബ്രഹാം തോമസ്)
തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ നേതാക്കള്‍ നല്‍കുന്ന പ്രതീക്ഷകളും വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടപ്പാക്കാനാകാതെ പല നേതാക്കളും വിഷമിക്കാറുണ്ട്. പുതിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമാന സ്വഭാവത്തിലുള്ളതാണ്. മഹാമാരിയുടെ ആക്രമണത്തിന്‌ശേഷം രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ വേഗം വര്‍ധിച്ചു.

ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാള്‍ ഒരു കോടി തൊഴിലുകള്‍ കുറഞ്ഞു. ലഘുവ്യവസായങ്ങള്‍ ആറിലൊന്ന് എന്നന്നേയ്ക്കുമായി രംഗം വിട്ടൊഴിഞ്ഞു. ചില സൂചനകള്‍ ഒരു തിരിച്ചു വരവ് ബൈഡന്‍ ഭരണത്തിന്റെ ആദ്യവര്‍ഷാന്ത്യത്തോടെ ഉണ്ടാകാനുള്ള സാധ്യത നല്‍കുന്നു. ഇത്രയധികം ഇരുണ്ടദിനങ്ങള്‍ പക്ഷെ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വൈസ് പ്രസിഡന്റായി ബൈഡന്‍ അധികാരത്തിലിരുന്നപ്പോള്‍ രാജ്യം നേരിട്ട സാമ്പത്തികമാന്ദ്യത്തിന്റെ അത്രയും രൂക്ഷമല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒരു കാരണം തങ്ങളുടെ തൊഴിലുകള്‍ നഷ്ടപ്പെടാതിരുന്ന ഭാഗ്യവാന്മാര്‍ക്കും ഭാഗ്യവതികള്‍ക്കും കൂടുതല്‍ മിച്ചം വയ്ക്കാന്‍ കഴിഞ്ഞതാണ്. ഒരു പക്ഷെ വാക്‌സിനേഷന്റെ തിരക്കുള്ള ദിനങ്ങള്‍ക്ക് ശേഷം 2021 ന്റെ അവസാനത്തോടെ ഈ സമ്പന്നര്‍ മിതവ്യയം  വെടിഞ്ഞ് കൂടുതല്‍ ധനം സമ്പദ്വ്യവസ്ഥയിലേയ്ക്ക് ഒഴുക്കുമെന്നും പ്രതീക്ഷയുണ്ട്. മഹാമാരി പടര്‍ന്നപ്പോള്‍ സംജാതമായ മാന്ദ്യം വളരെ ആഴത്തിലുള്ളതായിരുന്നു. എന്നാല്‍ ഈ പ്രഹരം ചില തീവ്രബാധിത പ്രദേശങ്ങളില്‍  ഒതുങ്ങിനിന്നത് ആശ്വാസമായി. ഇക്കോണമിയുടെ ചില മേഖലകള്‍, പ്രത്യേകിച്ച് ഭവന നിര്‍മ്മാണം, മറ്റ് നിര്‍മ്മാണം എന്നിവ അത്ഭുതകരമായി പിടിച്ചുനിന്നു.
തങ്ങളുടെ തൊഴിലുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞവര്‍ അനുപാതികമല്ലാതെ  ്‌വരുടെ സാമ്പത്തിക നിലമെച്ചപ്പെടുത്തി. ചില സൂചനകള്‍ തൊഴില്‍ രംഗത്തെ നഷ്ടങ്ങള്‍ നികത്തി വളരെവേഗം പുതിയ ഹയറിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നു. എങ്കിലും ചില സൂചനകള്‍ ദുര്‍ദര്‍ശനമായി തോന്നുന്നു. തൊഴിലില്ലായ്മ ആനൂകൂല്യ അപേക്ഷകള്‍ 10 മാസം മുമ്പ് തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകള്‍ 10 മാസം മുമ്പ് തൊഴിലില്ലായ്മ വളരെ രൂക്ഷമായി അനുഭവപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. മാന്ദ്യത സൃഷ്ടിച്ച മാനുഷിക നഷ്ടങ്ങളും ഫുഡ് ബാങ്കിനു മുന്നിലെ നീണ്ട ക്യൂവും അപ്പാര്‍ട്ടുമെന്റുകളില്‍ വാടകയ്ക്ക്  താമസിച്ചിരുന്നവര്‍ ഭവന രഹിതരായവരും ഒക്കെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശമനം അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല.

ഇതൊക്കെയാണ് 1.9 ട്രില്യന്‍ ഡോളറിന്റെ ഭീമമായ ഫെഡറല്‍ റെസ്‌കയൂ എയ്ഡ് പാക്കേജ് പ്രഖ്യാപിക്കുവാന്‍ ബൈഡനെ പ്രേരിപ്പിച്ചത്. മാനുഷിക ദുരിതത്തിന്റെ നിര്‍ണ്ണായകഘട്ടമായി ബൈഡന്‍ പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍ച്ചിലും ഏപ്രിലിലും നഷ്ടപ്പെട്ട 2.2  കോടി തൊഴിലുകളുടെ 50% തിരികെ നേടി. എന്നാല്‍ തുടര്‍ച്ചയായ ആറാം മാസവും ഹയറിംഗ് മന്ദഗതിയിലാണ്. ഡിസംബര്‍ മാസത്തില്‍ ഹയറിംഗ് കുറവായിരുന്നു. 1,40,000 തൊഴിലുകള്‍ ഈ മാസം നഷ്ടമായി.

വൈറല്‍ രോഗബാധ ഇപ്പോഴും തുടരുന്നതിനാല്‍ തൊഴില്‍ ദാതാക്കള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. തണുത്ത കാലാവസ്ഥ ഔട്ട് ഡോര്‍ ഡൈനിംഗും മറ്റ് പരിപാടികളും ഉപഭോക്താക്കള്‍ ഏതാണ്ട് പൂര്‍ണ്ണമായി ഒഴിവാക്കിയ അവസ്ഥയിലാണ്. അതുപോലെ ഇന്‍പേഴ്‌സണ്‍ സമ്മേളന സ്ഥലങ്ങളും, ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, മാളുകള്‍ ഇവയില്‍ കൂട്ടംചേരലും !ഴിവാക്കിയിരിക്കുന്നു. തൊഴിലില്ലായ്മ 6.7% എന്ന ഉയര്‍ന്ന നിരക്കിലാണ്. ഹയറിംഗ് ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചതിനാല്‍ തൊഴില്‍ രഹിതരുടെ ദുരിതം തുടരുകയാണ്.

ജോബ് മാര്‍ക്കറ്റുകളിലെ 'സ്‌കെയറിംഗ് ' ഇക്കണോമിസ്റ്റുകളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ദീര്‍ഘനാളത്തെ സ്ഥിരമായ തൊഴില്‍നഷ്ടവും അതെ തുടര്‍ന്ന് തൊഴില്‍ രഹിതരായവര്‍ക്ക് നീണ്ടകാലം ജോബ് മാര്‍ക്കറ്റില്‍ നിന്നകന്ന് നില്‍ക്കേണ്ടി വരുന്നതും കഴിവുകള്‍ നഷ്ടപ്പെടാനും തൊഴില്‍ രംഗത്തുള്ള ബന്ധങ്ങളില്‍ വിടവുകള്‍ വരുത്താനും കാരണമാകുന്നു.

ഇക്കോണമി മാന്ദ്യത്തില്‍ നിന്ന് പുറത്തു കടന്നാലും തൊഴില്‍ രഹിതരായവര്‍ക്ക് വീണ്ടും തൊഴില്‍ നല്‍കാന്‍ തൊഴില്‍ ദാതാക്കള്‍ മടികാണിക്കുന്നു. നെറ്റ് വര്‍ക്കിന്റെ ഭാഗമാകുന്നവരും  ചില പ്രത്യേക സമൂഹവിഭാഗക്കാര്‍ക്കും വലിയ പ്രശ്‌നങ്ങളില്ലാതെ വീണ്ടും തൊഴില്‍ നേടാന്‍ കഴിയുന്നു. ഈ ബന്ധങ്ങള്‍ ഇല്ലാത്തവര്‍ തൊഴില്‍ രഹിതരായി തുടരും.

ഉഗ്രതാണ്ഡവം തുടരുന്ന മഹാമാരി ഹോളിഡേ ഷോപ്പിംഗ് സീസണിലും വലിയ പ്രഹരം നല്‍കി. റീട്ടെയില്‍ സ്റ്റോറുകളില്‍ വില്പന തുടര്‍ച്ചയായ മൂന്നാം മാസവും തുടര്‍ന്നു. റെസ്റ്റോറന്റുകളിലും ബാങുകളിലും ഡിസംബറില്‍ വില്പന 4.5% കുറഞ്ഞു. 2020 വര്‍ഷത്തില്‍ മൊത്തം വില്പന അഞ്ചിലൊന്ന് കുറഞ്ഞു.
കഴിഞ്ഞമാസം ധാരാളം അമേരിക്കക്കാര്‍ക്ക് ലഭിച്ച 600 ഡോളറിന്റെ സഹായം അവര്‍ ചെലവഴിച്ചത് വിപണിക്ക് ഉണര്‍വ് നല്‍കി. ബാങ്ക് ഓഫ് അമേരിക്കയിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ജനുവരി 9ന്  അവസാനിച്ച ആഴ്ചയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.7% വര്‍ധിച്ചതായി ബാങ്ക് അധികാരികള്‍ പറഞ്ഞു. പ്രതിവര്‍ഷം 2 % വര്‍ധനയായിരുന്നു 600 ഡോളറിന്റെ ധനസഹായം കിട്ടുന്നത് വരെ ഉണ്ടായിരുന്നത്.

സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക